മുഖ്യമന്ത്രിയുടെ ഓഫീസിനും വസതിക്കും നേരെ ബോംബ് ഭീഷണി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും ബോംബ് ഭീഷണി. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. തമിഴ് ഭാഷയിലാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്.പ്രാഥമിക പരിശോധനയില്‍ ഭീഷണി വ്യാജമാണെന്നാണ് നിഗമനം. ഭീഷണിയെത്തുടര്‍ന്ന് മുഖ്യന്ത്രിയുടെ ഓഫീസിന് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചു. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് ഓഫീസിനു നേരെ ഭീഷണിയുണ്ടാവുന്നത്.