തലസ്ഥാനത്ത് ഡി.ജി.പി ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം

Spread the love

തിരുവനന്തപുരം : തലസ്ഥാനത്ത് ഡി.ജി.പി ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം . ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ പിന്തിരിയാൻ തയ്യാറാകാതെ തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി. ലാത്തിചാർജ്ജിൽ മാതൃ കുഴൽനാടൻ എം.എൽ.എക്കും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനും നിരവധി കെ.എസ്.യു പ്രവർത്തകർക്കും പരിക്കേറ്റു. മാർച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോർഡുകളും പ്രവർത്തകർ അടിച്ചു തകർത്തു. അതേസമയം കെ.എസ്.യു പ്രവർത്തകർ പോലീസിനു നേരെ മുളകുപൊടിയും ഗോലിയും മണലും വലിച്ചെറിഞ്ഞു. ഇതോടെ അക്രമാസക്തമായ പ്രവർത്തകരെ പോലീസ് വളഞ്ഞിട്ടു തല്ലി. ശേഷം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ ചിതറിഓടിയ ചില കെ.എസ്.യു പ്രവർത്തകർ സിഐടിയു യൂണിയൻ പ്രവർത്തകരെ ആക്രമിക്കും ചെയ്തുവെന്ന് സി.ഐ.ടി.യു പ്രവർത്തകർ പറഞ്ഞു. സ്ഥലത്ത് മുതിർന്ന കോൺഗ്രസ് നേതാക്കൾ എത്തി സ്ഥിതി ശാന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *