സൈനസ് ആണെന്ന് കരുതി അവഗണിച്ചു, പരിശോധിച്ചപ്പോൾ അണ്ഡാശയ അർബുദം; ഞെട്ടിത്തരിച്ചുപോയെന്ന് 42-കാരി
ഒഹായോയിലെ സിൻസിനാറ്റി സ്വദേശിനി 42-കാരി ജെസ്സിക്ക ഗിൽബർട്ടിന് ഡിസ്നി വേൾഡിലേക്ക് കുടുംബയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അസ്വസ്ഥത തോന്നിത്തുടങ്ങിയത്. ആദ്യമൊരു സൈനസ് അണുബാധ മാത്രമാണെന്ന് അവർ തെറ്റിദ്ധരിച്ചു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ലക്ഷണങ്ങൾ മാറിയില്ല. കോവിഡ്, ഫ്ലൂ, ആർഎസ്‌വി പരിശോധനകൾ എല്ലാം നെഗറ്റീവ് ആയതോടെയാണ് അവരുടെ ഡോക്ടർ രക്തപരിശോധന ചെയ്യണമെന്ന് നിർദേശിക്കുന്നത്. ഇതിന് പിന്നാലെയാണ് ജെസ്സിക്കയെ ബാധിച്ചിരിക്കുന്നത് ഒവേറിയൻ കാൻസർ ആണെന്ന് ഡോക്ടർമാർ അവരോട് പറയുന്നത്.ലോകം മുഴുവൻ നിശ്ചലമായതുപോലെ തോന്നി. ആകെ ഞെട്ടിത്തരിച്ചുപോയി. കുടുംബത്തിലാർക്കും മുമ്പ് ഈ അസുഖമുണ്ടായിട്ടില്ല. ഒവേറിയൻ കാൻസറിന്റെ ലക്ഷണങ്ങളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു, അവർ എബിസി ന്യൂസിനോട് പറഞ്ഞു.*എന്താണ് അണ്ഡാശയ കാൻസർ…?*സ്ത്രീകളുടെ പെൽവിസിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്ന ചെറിയ അവയവങ്ങളാണ് അണ്ഡാശയങ്ങൾ. അവ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ആർത്തവചക്രം നിയന്ത്രിക്കുകയും അണ്ഡങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അണ്ഡാശയങ്ങളിൽ ഏതെങ്കിലും ഒന്നിനോ രണ്ടിലുമോ ഉണ്ടാകുന്ന കാൻസർ ആണ് അണ്ഡാശയ കാൻസർ.*ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക…*രോഗത്തിന്റെ ആദ്യഘട്ടത്തിൽ വളരെ കുറച്ച് ലക്ഷണങ്ങൾ മാത്രമേ കാണാറുള്ളൂ.*👉അടിവയറ്റിൽ വലിയ മുഴ പോലെ ഭാരം അനുഭവപ്പെടുക.*ഭാരക്കുറവ്ഓക്കാനംമൂത്രസഞ്ചിയിലും മലാശയത്തിലും മർദം അനുഭവപ്പെടുകമൂത്രശങ്ക.*👉പുറംവേദന**👉ക്ഷീണം.**👉വിശപ്പില്ലായ്മ.**👉വയറു വീർക്കുക.**👉വയറു നിറഞ്ഞതായി അനുഭവപ്പെടുക.**👉അമിതവണ്ണം.**(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)*