താമശ്ശേരിചുരത്തിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്
വയനാട് : താമശ്ശേരിചുരത്തിൽ സ്ക്കൂൾ ബസ് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ചുരം ഒന്നാം വളവിന് താഴെ വൈകിട്ട് അഞ്ചരയോടെ യാണ് സംഭവം. മലപ്പുറത്തെ സ്വകാര്യ സ്ക്കൂളിൻ്റെ ബസ് ആണ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചത്. അധ്യാപകരാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് സൂചന. വയനാട്ടിൽ നിന്നും മടങ്ങുമ്പോൾ ആണ് അപകടം. സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ പുതുപ്പാടിയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുറന്ന് നേരിയ തോതിൽ ഗതാഗതം തടസ്സം നേരിടുന്നുണ്ട്. ചുരം എൻ ആർ ഡി എഫ്പ്രവർത്തകരും പോലീസും സ്ഥലത്തുണ്ട്.