വീട്ടിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു
കണ്ണൂർ : വീട്ടിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിലെ ബിനോയിയും കുടുംബവും രക്ഷപ്പെട്ടത് നാരിഴക്ക്. വീടിന് സമീപത്തുള്ള കൂറ്റൻ പാറകല്ലാണ് വീട്ടിലേക്ക് പതിച്ചത്. വീടിൻ്റെ പുറകുവശത്തെ വീടിൻറെ ഭിത്തിയിൽ തട്ടി കല്ല് നിൽക്കുകയായിരുന്നു. ഈ സമയം ഇവിടെ ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. മൺകട്ട കൊണ്ട് നിർമ്മിച്ച വീടാണ് അപകടത്തിലായത്. ഇനിയും വലിയ പാറകൾ വീടിന് ഭീഷണിയായി നിൽക്കുന്നുണ്ട്. ഇരിട്ടി താഹസിൽദാർ സി വി പ്രകാശൻ, അയ്യൻകുന്ന് വില്ലേജ് ഓഫീസർ കെ വി ജിജു, പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം, സജി മച്ചത്തിനാനിയിൽ, ഐസക് ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ചു. വീട്ടിലേക്ക് പതിച്ച പാറ മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.