ഗവർണർക്ക് ആരിഫ് മുഹമ്മദ് ഖാന് ഇനി മുതൽ Z+ കേന്ദ്ര സുരക്ഷ ഒരുക്കുന്നു
തിരുവനന്തപുരം : ഗവർണർക്ക് ആരിഫ് മുഹമ്മദ് ഖാന് ഇനി മുതൽ കേന്ദ്ര സുരക്ഷ ഒരുക്കുന്നു. സിആർപിഎഫ് Z+ സുരക്ഷയാണ് ഒരുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. കൊല്ലത്ത് അമ്പതോളം വരുന്ന എസ്.എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു. തുടർന്ന് ഗവർണർ ഈ വിവരം പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അറിയിക്കുകയായിരുന്നു. ഇതോടെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവർണർക്ക് z+ സുരക്ഷ ഒരുക്കാൻ തീരുമാനിച്ചു.അതേസമയംനിലമേൽ: പ്രതിഷേധക്കാർ എന്ന പേരിൽ തന്നെ ആക്രമിച്ചവർ എസ്.എഫ്.ഐ. പ്രവർത്തകരല്ലെന്നും അവർ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂലിക്കാരാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസ് മുകളിൽനിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സംസ്ഥാനത്ത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരോപിച്ചു.