ബ്രസീലില്‍ വിമാനം തകര്‍ന്ന് വീണ് 14പേര്‍ കൊല്ലപ്പെട്ടു
ബാഴ്‌സലോസ്: ബ്രസീലില്‍ വിമാനം തകര്‍ന്ന് വീണ് 14പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ പട്ടണമായ ബാഴ്സലോസിലാണ് അപകടം നടന്നത്. ശനിയാഴ്ച വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടെന്ന് ആമസോണസ് സ്റ്റേറ്റ് ഗവര്‍ണര്‍ അറിയിച്ചു. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ എംബ്രയര്‍ നിര്‍മ്മിച്ച ഇരട്ട എഞ്ചിന്‍ വിമാനമായ EMB-110 വിമാനമാണ് തകര്‍ന്നുവീണത്.സംസ്ഥാന തലസ്ഥാനമായ മനൗസില്‍ നിന്ന് ബാഴ്സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്പോര്‍ട്സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

