യുഎഇ: സ്വകാര്യ മേഖലയിലും ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Spread the love

യുഎഇയിലെ സ്വകാര്യ മേഖലയില്‍, ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് മാസം 30 മുതല്‍ ഏപ്രില്‍ 1 വരെയാണ് അവധി. അതേസമയം, റംസാന്‍ 30 പൂര്‍ത്തിയാക്കുകയാണെങ്കില്‍, പെരുന്നാള്‍ അവധി ഏപ്രില്‍ 2 ബുധനാഴ്ച വരെ ലഭിക്കും. രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ അവധി ബാധകമാണ്. യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശവ്വാല്‍ മാസത്തെ ചന്ദ്രക്കലയെ ആശ്രയിച്ചാണ് അവധി തീരുമാനിക്കുക. ഇതിനിടെ, യുഎഇയിലെ ചന്ദ്രക്കല നിരീക്ഷണ സമിതി ഈ മാസം 29 ന് യോഗം ചേരും.

യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ മേഖലയ്ക്കും ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു.  ശവ്വാൽ ഒന്ന് മുതൽ മൂന്ന് വരെ മൂന്ന് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  ശവ്വാൽ നാലിന് ഔദ്യോഗിക പ്രവൃത്തി ദിവസം പുനഃരാരംഭിക്കും. 

എന്നാൽ ചില ജീവനക്കാർക്ക് ആറ് ദിവസം വരെ അവധി ലഭിക്കും.   റമസാൻ 29ന് മാസപിറവി കണ്ടാൽ ഞായറാഴ്ച ആയിരിക്കും ചെറിയ പെരുന്നാൾ. ശനിയാഴ്ചത്തെ വാരാന്ത്യ അവധി കൂടിചേർത്ത് നാല് ദിവസം അവധിയായിരിക്കും. റമസാൻ 30 ദിവസം പൂര്‍ത്തിയാക്കുകയാണെങ്കില്‍, ശനിയും ഞായറും ചേർത്ത് അഞ്ച് ദിവസമാണ് അവധി ലഭിക്കുക. ഷാർജയിൽ വെള്ളിയാഴ്ച പൊതു അവധി ആയതിനാൽ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *