മണ്ഡലം കൺവെൻഷനുകൾ ഇന്ന് പൂർത്തിയാകും
ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ നിയമസഭാ മണ്ഡലം കൺവെൻഷനുകൾ ഇന്ന് പൂർത്തിയാകും. ചിറയിൻകീഴ് മണ്ഡലത്തിലെ കൺവെൻഷനാണ് ഇന്ന് നടക്കുക, മന്ത്രി വി. എൻ.വാസവൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വാമനപുരം നിയോജകമണ്ഡലം കൺവെൻഷൻ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മത നിരപേക്ഷത ഉറപ്പ് വരുത്താൻ കോൺഗ്രസും ബിജെപിയും പരാജയപ്പെടേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. കല്ലറ ഹാപ്പി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൺവെൻഷനിൽ ആയിരകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കൺവെൻഷനിൽ പ്രമുഖ ഇടത് മുന്നണി നേതാക്കളും പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മണ്ഡലം കൺവെൻഷനുകൾ പൂർത്തികരിച്ചതോടെ പ്രചരണത്തിൽ ഏറെ മുന്നിലാണ് ആറ്റിങ്ങലിലെ ഇടത് മുന്നണി സ്ഥാനാർത്ഥി വി.ജോയി. സ്ഥാനാർത്ഥി പര്യടനവും, മണ്ഡല കൺവെൻഷനുകളും, ക്യാമ്പസുകളിലെ ജോയിഫുൾ ക്യാമ്പസിനും മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്.