പ്രമേഹ രോഗികൾക്ക് മധുരത്തോടുള്ള അമിത ഇഷ്ടം കുറയ്ക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം

Spread the love

പ്രമേഹ രോഗികളിൽ പലർക്കും മധുരത്തോട് അമിത ഇഷ്ടവും ആർത്തിയും തോന്നാറുണ്ട്. മധുരം കഴിക്കരുതെന്ന് വിലക്കുള്ളതിനാൽ ഇവർക്ക് മധുരം കഴിക്കാനുള്ള ആവേശം കൂടുകയും ചെയ്യും. ഭക്ഷണമേശയിലോ ബേക്കറികളിലെ ചില്ലലമാരകളിലോ മധുരപലഹാരങ്ങള്‍ കാണുന്ന സമയത്ത് കഴിക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും.എന്നാല്‍, ശരിയായി ഉറക്കം ലഭിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ മധുരപലഹാരങ്ങളോട് ആര്‍ത്തി തോന്നുന്നതെന്ന് ജപ്പാനിലെ തുസുബ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ അനാരോഗ്യകരമായ ഭക്ഷണപ്രിയത്തിനു കാരണം, ഉറക്കക്കുറവിനെത്തുടര്‍ന്ന് കണ്ണുകള്‍ തുടരെത്തുടരെ ഇമ ചിമ്മുന്നതാണ്. ഇവര്‍ക്ക് കൂടുതല്‍ പ്രിയം മധുര, എണ്ണ പലഹാരങ്ങളോടായിരിക്കും.ഉറക്കം കുറയുമ്പോള്‍ തലച്ചോറിലെ, മനസ്സിനെ നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്.എലികളെ ഉറങ്ങാനനുവദിക്കാതെ നടത്തിയ പഠനത്തിലാണ് വിദഗ്ധർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ആരോഗ്യകരമായ ഉറക്കശീലം വളര്‍ത്തിയെടുത്താല്‍ അമിതമായ മധുരപ്രിയത്തെ മനസ്സിന്റെ നിയന്ത്രണത്തിലാക്കാമെന്നാണ് പഠന സംഘത്തിന്റെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *