വയനാട്ടിലിറങ്ങിയ കടുവ കൂട്ടിൽ
വയനാട് : വയനാട്ടിലിറങ്ങിയ കടുവ കൂട്ടിൽ . കൊളഗപ്പാറ ചൂരിമലയിൽ എത്തിയ കടുവയാണ് കൂട്ടിലായത് . വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത് . കഴിഞ്ഞദിവസം താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു. 3 മാസത്തിനിടെ പ്രദേശത്ത് നാല് വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. നിലവിൽ കടുവയെ വനമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.