ആശാ സമരം ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രി ഇന്ന് ദില്ലിയിലെത്തും; ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് ദില്ലിയിലെത്തും. ആശമാർ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ആശാ പ്രവർത്തകരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുക, ജീവനക്കാരായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് അറിയിക്കും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ആശ പ്രവർത്തകരിലെ ഒരു വിഭാഗവുമായി നടത്തിയ ചർച്ചയും സമരങ്ങളും ആവശ്യങ്ങളും കേന്ദ്ര തലത്തിൽ അറിയിക്കും. കൂടാതെ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കാനുള്ള നൂറുകോടിലധികം രൂപയുടെ കുടിശ്ശികയും ആവശ്യപ്പെടും. ഇന്നലെ മന്ത്രി വീണ ജോർജ് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.