കേന്ദ്രത്തില്‍ നരേന്ദ്രമോദി ഹാട്രിക് വിജയം നേടും: പ്രകാശ് ജാവദേക്കര്‍
കോഴിക്കോട്: കേന്ദ്രത്തില്‍ മൂന്നാമതും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ എം.പി. പറഞ്ഞു. എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്റെ കേരള പദയാത്ര ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.2024 ലെ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കുമെന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറുകയാണ്.ഇക്കാര്യം തിരിച്ചറിഞ്ഞ് ധാരളംപേര്‍ അവരുടെ രാഷ്ട്രീയ നിലപാടുകളിലും വോട്ടു ചെയ്യുന്നതിലും മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നു. വികസനത്തിനും പുരോഗതിക്കും സമാധാനത്തിനും വേണ്ടി വോട്ട് ചെയ്യണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. വികസിത ഭാരതമാണ് അവരുടെ മനസ്സിലുള്ളത്. കേരളത്തില്‍ 1.5 കോടി ജനങ്ങള്‍ക്ക് സൗജന്യ അരി കഴിഞ്ഞ നാല്‍പ്പത് മാസമായി ലഭിക്കുന്നു. അഞ്ചു കിലോ സൗജന്യ അരിവീതം വരുന്ന അഞ്ചുവര്‍ഷത്തേക്ക് ലഭിക്കും. ഇതൊരു ചെറിയ കാര്യമല്ല, അഞ്ച് അംഗമുള്ള ഒരു കുടുംബത്തിന് ഒരു ടണ്‍ അരി ലഭിച്ചു കഴിഞ്ഞു. ഇത് പിണറായിയുടെ അരിയല്ല മോദിയുടെ അരിയാണെന്ന് ജനങ്ങള്‍ക്ക് അറിയാം. 50 ലക്ഷം കേരളീയര്‍ക്ക് മുദ്ര ലോണ്‍ ലഭിച്ചു. 25 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു.എല്‍ഡിഎഫ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ മോദി അങ്ങനെയല്ല ചെയ്യുന്നത്. ബിജെപിക്ക് കേരളത്തില്‍ എംപി യോ എംഎല്‍എയോ ഇല്ലെങ്കിലും രാഷ്ട്രീയം പരിഗണിക്കാതെയാണ് വികസനം സാധ്യമാകുന്നത്. ജാതി,മത,വര്‍ഗ,വര്‍ണ,രാഷ്ട്രീയ വ്യത്യാസം കൂടാതെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. നിരവധി കടുത്ത കമ്യൂണിസ്റ്റുകാരുടെ വീടുകളില്‍ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ മോദിയെ പിന്തുണയ്ക്കുകയും മോദി സര്‍ക്കാറിന്റെ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാണെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വീഡിയോയ്ക്കുവരാന്‍ അവര്‍ ഭയക്കുന്നു. ഭയപ്പെടുത്തലിന്റെ ഭീകരതയില്‍ നിന്ന് കേരളം 2024ലെ തെരഞ്ഞെടുപ്പോടെ പരിവര്‍ത്തനത്തിന് വിധേയമാവുകയാണ്.ചുമരെഴുത്ത് ഉള്‍പ്പെടെ നൂറു ദിനപരിപാടികളിലൂടെ എല്ലാ വോട്ടര്‍മാരിലേക്കും എത്തിച്ചേരുന്നതിന് ബിജെപി ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ബൂത്തില്‍ ജയിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന മന്ത്രം കഴിഞ്ഞ ദിവസം നരേന്ദ്രമോദി നല്‍കി. നൂറുദിന പരിപാടികളില്‍ ഗൃഹസമ്പര്‍ക്കം, വികസിത ഭാരത് യാത്ര, ഗുണഭോക്തൃ യോഗങ്ങള്‍ തുടങ്ങിയവ നടക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടാകാം, എന്നാല്‍ ബിജെപിയുടെ ആത്മവിശ്വാസത്തിന് അടിസ്ഥാനം മോദി സര്‍ക്കാര്‍ ഇടതുവലത് മുന്നണികളെ പോലെ ഗുണഭോക്താക്കളെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കണ്ടില്ലെന്ന സത്യം ജനങ്ങള്‍ക്ക് അറിയാമെന്നതാണ്.മോദിയുടെ ഗ്യാരന്റി നടപ്പാവില്ലെന്നു പറയാന്‍ വിഡി.സതീശന്‍ ദൈവമല്ലെ. കേരളത്തില്‍ നടപ്പാക്കിയ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളുടെ സ്ഥിതിവിരകണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തിലും മോദിഗ്യാരണ്ടി നടപ്പായെന്നാണ്. ബിജെപി ആത്മവിശ്വാത്തോടെ മുന്നോട്ടുപോകുമെന്നുമാത്രമല്ല ഇത്തവണ രാഷ്ട്രീയ ചരിത്രം സൃഷ്ടിക്കുകയും ചെയ്യും.ഇസ്രായേലിലും പലസ്തീനിലും അക്രമമുണ്ടായപ്പോള്‍ ഏകപക്ഷീയ നിലപാടെടുത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍.കേരളത്തിലെ കോണ്‍ഗ്രസും ആ നിലപാട് എടുത്തു. എല്ലാതരത്തിലുള്ള ഭീകരവാദത്തെയും ബിജെപി എതിര്‍ക്കുന്നു.പിഎഫ്ഐയെ നിരോധിച്ചതും അതുകൊണ്ടാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി വിവേചനരഹിതമായി കേരളത്തെ പരിഗണിച്ചതും യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ ആനുകൂല്യം സംസ്ഥാനത്തിന് ലഭ്യമാക്കിയതും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.ജിഎസ് ടി ഉള്‍പ്പെടെ ആരോപണങ്ങളില്‍ പരസ്യ സംവാദത്തിന് തയ്യാറാണോയെന്ന് അദ്ദേഹം ഇടതുമുന്നണി നേതാക്കളെ വെല്ലുവിളിച്ചു. മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതെ സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടല്ലോയെന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. അഭ്യൂഹമെന്ന് സ്വയം പറയുന്ന കാര്യത്തില്‍ ആര്‍ക്കാണ് മറുപടി പറയാനാവുകയെന്നും അദ്ദേഹം ചോദിച്ചു. ആളെ നോക്കിയല്ല കേന്ദ്ര ഏജന്‍സികള്‍ നടപടിയെടുക്കുന്നത്. പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കുറ്റവാളിയെങ്കില്‍ ശിക്ഷിക്കപ്പെടും. അന്വേഷണം നടക്കട്ടെയെന്നും ഇക്കാര്യത്തില്‍ സിപിഎം-ബിജെപി ഒത്തുകളെയെന്ന ആരോപണം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നും അദ്ദേഹം പ്രതികരിച്ചു.