മുഖ്യമന്ത്രിയുടെ കലാപാഹ്വാനം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

Spread the love

തിരുവനന്തപുരം: നവകേരള സദസില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ സംഭവം ന്യായീകരിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിനുമുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് തടഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ രണ്ടുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്തിരിയാതെ സംഘടിച്ചെത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിയുടെ മനസ് കൊടും കുറ്റവാളികളുടേതാണന്നും കലാപത്തിന് ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുണമെന്നും ജില്ലാ പ്രസിസന്റ് നേമം ഷജീര്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടി നിഹാല്‍, സുബിജ, സംസ്ഥാന ഭാരവാഹികളായ അജയ് കുര്യാത്തി, ഗിരി കൃഷ്ണന്‍, സജിത് മുട്ടപ്പാലം, റമീസ് ഹുസൈന്‍, മനോജ്, രജിത് രവീന്ദ്രന്‍, അനൂപ് പാലിയോട്, മൈക്കിള്‍, വിപിന്‍ ആര്‍ എസ്, രാഹുല്‍ അരുവിക്കര, റിഷി കൃഷ്ണന്‍, ഫൈസല്‍ നന്നാട്ടുക്കാവ്, അനീഷ് ശ്രീകാര്യം, അഭിജിത് എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദാലി, റിങ്കു പടിപ്പുരയില്‍, എ പി വിഷ്ണു, സുല്‍ഫി, ജില്ലാ സെക്രട്ടറി ബാഹുല്‍ കൃഷ്ണ, ശരത് ശൈലേശ്വരന്‍, അഫ്‌സല്‍ മടവൂര്‍, അച്ചു അജയ് ഘോഷ്, അനീഷ, രേഷ്മ, പ്രഗീത്, മുനീര്‍ ബാലരാമപുരം, ഹരികൃഷ്ണന്‍ പള്ളിച്ചല്‍, അസംബ്ലി പ്രസിഡന്റ് ഫിറോസ്, അജാസ്, സുരേഷ് സേവ്യര്‍, അഭിജിത്, ഡാനിയല്‍, ശരത് കോട്ടുകാല്‍, വിവേക്, യൂസഫ് കല്ലറ, രഞ്ജിത് അമ്പലമുക്ക് എന്നിവര്‍ നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *