ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും

Spread the love

തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യല്‍, അസഭ്യം പറയലും അധിക്ഷേപിക്കലും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. കുറഞ്ഞ ശിക്ഷ ആറ് മാസം തടവും ഉയര്‍ന്ന ശിക്ഷ ഏഴ് വര്‍ഷം വരെയുള്ള തടവുമായിരിക്കും. നാശനഷ്ടങ്ങള്‍ക്ക് ആറിരട്ടി വരെ പിഴയിടാക്കുന്നതും പരിഗണനയിലുണ്ട്. നഴ്‌സിംഗ് കോളജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ പരിധിയില്‍ വരും. നിയമഭേദഗതിക്ക് കൊല്ലപ്പെട്ട ഡോ.വന്ദനയുടെ പേരിടണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ മറ്റൊരാവശ്യം. സുരക്ഷാ ജീവനക്കാര്‍, ക്ലറിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ വരെ നിയമപരിരക്ഷയില്‍ ഉള്‍പെടുത്താന്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇവരില്‍, ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേര്‍ക്കാനാണ് ആലോചന. കേസില്‍ അന്വേഷണം നടത്തി വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *