മദ്രസയിൽ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി
ബാലരാമപുരം അൽ അമാൻ മദ്രസയിൽ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പോലീസ് സ്റ്റേഷനു മുന്നിൽ തടഞ്ഞു. തുടർന്ന് തിരുമല അനിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.കേരളത്തിലെ വിവിധ മദ്രസയിൽ വിദ്യാർത്ഥിനികൾക്ക് നേരെ നടക്കുന്നത് കൊടിയ പീഡനങ്ങളാണെന്നും . ഇത്തരം മത പാഠശാലകൾക്ക് ഇവിടെത്തെ സർക്കാരും പോലീസും . കൂട്ടുനിൽക്കുകയാണെന്നും ഇവർക്കെതിരെ യാതൊരു നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ കൊടിയ പീഡനങ്ങൾ നടത്തുന്ന ഇത്തരം മത പാഠശാലകൾക്ക് സർക്കാർ പൂട്ടിട്ട് നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്ന അസ്മിയ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിച്ചില്ല. ഇതോടെ അസ്മിയുടെ മാതാവ് സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. സ്ഥാപനത്തിലെ ഉസ്ദാതും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന്, മാതാവ് സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മിയ മരിച്ചതായി അറിയുന്നത്.