വിദ്യാഭ്യാസ രംഗത്ത് 69 വർഷത്തേ പ്രവർത്തന മികവോടെ നൂറൽ ഇസ്ലാം ഡീമിഡ് യൂണിവേഴ്സിറ്റിപഠനത്തോടൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിച്ച് മുന്നോട്ട്
കേരളത്തിന്റെ തെക്കൻ അതിർത്തിയിൽ തമിഴ്നാടിനോട് ചേർന്ന് നിൽക്കുന്ന തക്കല കുമാരകോവിലിൽ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ 69 വർഷത്തെ പ്രവർത്തന മികവോടെ മുന്നേറുന്ന നിഷ് കന്യാകുമാരി വിദ്യാഭ്യസ രംഗത്ത് എന്നും വ്യത്യസ്ഥമാർന്ന മാറ്റങ്ങളും , തൊഴിലവസരങ്ങളും സൃഷ്ടിച്ച് നൂറുൽ ഇസ്ലാം സർവകലാശല വ്യത്യസ്ഥമായ മാതൃകയാവുകയാണ്. ഇന്ത്യയിലെ തന്നെ പ്രധാന സർവ്വകലാശാലകൾക്ക് മാത്രം ലഭിക്കുന്ന ഐ. ബി. എം സർട്ടിഫിക്കറ്റ് കോഴ്സോടു കൂടിയുള്ള എൻജിനീയറിംഗ് പഠനം കൂടാതെ പഠനത്തോടൊപ്പം ഡിഫൻസ് ട്രൈയിനിംഗ് (നാവികസേന, വ്യോമസേന, കരസേന, കോസ്റ്റ് ഗാർഡ്) പരിശീലനവും നിഷിനെ മികച്ചതാക്കുന്നു. ഏറ്റവും അതിനൂതനമായ ഡേറ്റ സെക്വയർ , ബ്ലോക്ക് ചെയിൻസ്, ക്ലൗഡ് കംപ്യൂട്ടിംഗ് , ഐ .ഒ .റ്റി തുടങ്ങി അതിനൂതനമായ കമ്പ്യൂട്ടർ ബിരുദ കോഴ്സുകളായ ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആന്റ് ഡേറ്റ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, റോബട്ടിക്സ് ആന്റ് . ഓട്ടോമേഷൻ എഞ്ചിനീയറിംഗ് തുടങ്ങി നൂറുൽ ഇസ്‌ലാം ഡീമിഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബി.ടെക് ബിരുദത്തോടൊപ്പം തന്നെ എം.ബി.എ., ബി.ബി.എ; എം.സി.എ., ബി.സി.എ., ബി.എസ്.സി. കോഴ്സുകൾക്കും ഐ.ബി.എം അംഗീകാരംലഭിക്കുന്നു.ബി ടെക് കമ്പ്യൂട്ടർ സയൻസ്, ബി ടെക് ഇൻഫർമേഷൻ ടെക്നോളജി, ബി ടെക് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ബി എസ് .സി കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ എൻജിനീയറിംഗ് ശാഖകളിൽ എല്ലാം തന്നെ ഐ ബി എം ആയിട്ടുള്ള നേരിട്ടുള്ള സഹകരണത്തിൽ സാധ്യമാകുന്നു എന്നതാണ് പ്രത്യേകത.കംപ്യൂട്ടർ മേഖലയിലെ വിദ്യാർഥികൾക്ക് വൻ അവസരങ്ങളാണ് ഇതു വഴി കാത്തിരിക്കുന്നത്.ഇൻഫോസിസിൻ്റെ സഹസ്ഥാപകൻ ശ്രീ. ക്രിസ് ഗോപാലകൃഷ്ണൻ ഉത്ഘാടനം നിർവഹിച്ച് കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച നിഷ് – സ്റ്റീവ് ജോബ്സ് സ്കോളർഷിപ്പു വഴി 50 – ഓളം വിദ്യാർഥികളിൽ 42 ഓളം വിദ്യാർഥികൾ കഴിഞ്ഞ 3 മാസത്തിനകം സ്റ്റൈപ്പന്റോടു കൂടിയാണ് പഠനം നടത്തുന്നുവെന്നത് നിഷിന് അഭിമാനിക്കാവുന്ന നേട്ടമാണ്.കഴിഞ്ഞ 120 ദിവസം കൊണ്ട് 142 പേർക്ക് തൊഴിൽ ലഭ്യമാക്കി മികച്ച പ്ലേസ്മെന്റ് അവാർഡ് 2023 കരസ്ഥമാക്കിയ നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ മികവിൽ മുന്നിലാണ്.അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് ,നിഷ് – സ്റ്റീവ് ജോബ്സ് സ്കോളർഷിപ്പ് , റീജിയണൽ സ്കോളർഷിപ്പ് , എൻ സി സി കേഡറ്റ് സ്കോളർഷിപ്പ് ,ഡിഫറെന്റലി ഏബിൾഡ് സ്റ്റുഡൻന്റ് സ്കോളർഷിപ്പ് സപ്പോർട്ട് സ്കോളർഷിപ്പ് ,കോവിഡ് ക്രയിസിസ് റിലീഫ് സ്കോളർഷിപ്പ് , തുടങ്ങിയ സ്കോളർഷിപ്പുകളും നിഷ് കന്യാകുമാരിയെ എന്നും വേറിട്ട കാഴ്ചപ്പാടോടെ വിദ്യാർത്ഥികൾക്ക് കൈതാങ്ങായിമാറുന്നത്. വിദ്യാഭ്യാസ രംഗത്ത് പുത്തൻ ആവിഷ്കാരമാണ് നിഷ് കന്യാകുമാരി പ്രാവർത്തികമാക്കുന്നത്.