തേങ്ങയുടെ വില ഇപ്പോൾ സാധാരണക്കാർക്ക് താങ്ങാനാവാത്ത നിലയിൽ കുതിച്ചു
ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ’ അഭിമാനമായ തേങ്ങയുടെ വില ഇപ്പോൾ സാധാരണക്കാർക്ക് താങ്ങാനാവാത്ത നിലയിൽ കുതിച്ചുയർന്നിരിക്കുകയാണ്. ഏതാനും വർഷം മുൻപ് 15-25 രൂപയായിരുന്ന ഒരു തേങ്ങയ്ക്ക് ഇന്ന് 80 മുതൽ 100 രൂപ വരെയാണ് വില. ദക്ഷിണേന്ത്യൻ അടുക്കളകളുടെ ജീവനാഡിയായ വെളിച്ചെണ്ണയുടെ വിലയാകട്ടെ ലിറ്ററിന് 400-500 രൂപയിലെത്തി. ഈ അമിത വിലക്കയറ്റം കാരണം, കേരളം, തമിഴ്‌നാട്, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ തേങ്ങയും വെളിച്ചെണ്ണയും അടുക്കളകളിൽ നിന്ന് പതുക്കെ അപ്രത്യക്ഷമാവുകയാണ്.വിലക്കയറ്റത്തിൻ്റെ ഞെട്ടൽഅഹമ്മദാബാദിലെ കലാ സംരക്ഷകയായ അനന്യ കൃഷ്ണൻ്റെ അനുഭവം ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന ഒന്നാണ്. കേരളത്തിൽ നിന്ന് മടങ്ങുന്നതിന് മുൻപ് 100 രൂപയ്ക്ക് വാങ്ങിയിരുന്ന വാഴപ്പഴ ചിപ്‌സിന് 150 രൂപ നൽകേണ്ടി വന്നതിൻ്റെ കാരണം അന്വേഷിച്ചപ്പോഴാണ് വെളിച്ചെണ്ണയുടെ വില 200 രൂപയിൽ നിന്ന് 350 രൂപയിലേക്ക് കുതിച്ചുയർന്ന വിവരം അവർ അറിയുന്നത്. കേരളത്തിൽ മാത്രമല്ല, കൊങ്കൺ മേഖല (ഗോവ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ) ഉൾപ്പെടെ ഇന്ത്യയിലുടനീളം ഈ പ്രതിസന്ധി രൂക്ഷമാണ്. മുമ്പ് 150–200 രൂപയായിരുന്ന വെളിച്ചെണ്ണയുടെ വില ഇപ്പോൾ ഇരട്ടിയിലധികം വർധിച്ചു.ഉത്സവങ്ങളെ ബാധിച്ച പ്രതിസന്ധിഓണം, ഗണേശ ചതുർത്ഥി തുടങ്ങിയ പ്രധാന ആഘോഷങ്ങളെ നാളികേര പ്രതിസന്ധി കാര്യമായി ബാധിച്ചു. ഓണക്കാലത്ത്, 300 രൂപയ്ക്ക് ലഭിച്ചിരുന്ന 23 വിഭവങ്ങളുള്ള ഓണസദ്യയ്ക്ക് പല റെസ്റ്റോറന്റുകളിലും 500 രൂപ വരെ ഈടാക്കേണ്ടി വന്നു. ഉത്സവങ്ങൾ കഴിഞ്ഞിട്ടും തേങ്ങയുടെ വിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. കൊങ്കണി ‘സോൾക്കാഡി’ക്ക് കട്ടിയുള്ള ക്രീമും , കേരളത്തിലെ ‘തോരന് ‘ ചുരണ്ടിയ തേങ്ങയുടെ രുചിയും നഷ്ടമായതായി പലരും പറയുന്നു.ഉപഭോക്താക്കളും വ്യാപാരികളും നെട്ടോട്ടത്തിൽവെളിച്ചെണ്ണയുടെ വിലയിലെ ഈ കുതിച്ചുചാട്ടം പലരെയും പാചക എണ്ണ തിരഞ്ഞെടുക്കുന്നതിൽ മാറ്റം വരുത്താൻ നിർബന്ധിതരാക്കി. കോഴിക്കോട് ചേമഞ്ചേരിയിൽ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റ് നടത്തുന്ന ഉണ്ണി മലയിൽ പറയുന്നത് ഇങ്ങനെ; “തേങ്ങ ഞങ്ങളുടെ ഒരു വിള മാത്രമല്ല, ഐഡൻ്റിറ്റി കൂടിയാണ്. പല പരമ്പരാഗത വിഭവങ്ങൾ ഉണ്ടാക്കാൻ പലരും ഇപ്പോൾ പാമോയിലോ സൂര്യകാന്തി എണ്ണയോ പരിഗണിക്കാൻ നിർബന്ധിതരായി. കൊല്ലം ശാസ്താംകോട്ടയിലെ ഒരു വീട്ടമ്മയും, തങ്ങൾ ദൈനംദിന പാചകത്തിന് സൂര്യകാന്തി എണ്ണയിലേക്ക് മാറിയെന്നും, ഒഴിവാക്കാനാവാത്ത രുചിയുള്ള വിഭവങ്ങൾക്ക് മാത്രമായി വെളിച്ചെണ്ണ മാറ്റിവെച്ചെന്നും പറയുന്നു.ചട്ണിക്ക് പേരുകേട്ട ബെംഗളൂരുവിലെ ഭക്ഷണശാലകളെയും പ്രതിസന്ധി ബാധിച്ചു. ബെംഗളൂരുവിലെ പ്രശസ്തമായ ഉമേഷ് റിഫ്രഷ്മെന്റ്‌സിന്റെ ഉടമയായ ഹിമാദ്രി പറയുന്നത്, തേങ്ങയുടെ വില വർധനവ് കാരണം ലാഭം ഏകദേശം 30% കുറഞ്ഞുവെന്നാണ്. എങ്കിലും ഗുണനിലവാരം കുറയ്ക്കാൻ അദ്ദേഹം തയ്യാറല്ല. “ഒരു വിഭവത്തിന് നാല് തേങ്ങ വേണമെങ്കിൽ, രണ്ടെണ്ണം കൊണ്ട് അത് ഉണ്ടാക്കാൻ കഴിയില്ല,” അദ്ദേഹം പറയുന്നു.പ്രതിസന്ധിയുടെ കാരണങ്ങൾകാർഷിക വിദഗ്ധരുടെ അഭിപ്രായത്തിൽ, കാലാവസ്ഥ, കൃഷിരീതി, സാമ്പത്തിക ഘടകങ്ങൾ, കീടങ്ങൾ, കുരങ്ങുകൾ എന്നിവയെല്ലാമാണ്. പ്രതിസന്ധിക്ക് കാരണം. കൂടാതെ ഇന്ത്യയിലെ തെങ്ങിൻ തോട്ടങ്ങൾക്ക് ഏകദേശം 45 വർഷം എന്ന സാമ്പത്തിക പ്രായം കഴിഞ്ഞു. പുനർകൃഷി ശരിയായ രീതിയിൽ നടക്കാത്തതിനാൽ ഉൽപ്പാദനക്ഷമത ഗണ്യമായി കുറഞ്ഞു. മാത്രമല്ല ക്രമരഹിതമായ മഴ, ഉഷ്ണതരംഗങ്ങൾ, മൺസൂൺ മാറ്റങ്ങൾ എന്നിവ വിളവെടുപ്പ് ചക്രങ്ങളെ തടസ്സപ്പെടുത്തി.വർധിച്ച ആവശ്യം: കോവിഡിന് ശേഷം പരമ്പരാഗത വിപണികളിലും ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന വിപണികളിലും (അമേരിക്ക, യൂറോപ്പ്, ചൈന) തേങ്ങ, വെളിച്ചെണ്ണ, തേങ്ങാവെള്ളം എന്നിവയുടെ ആവശ്യം കുതിച്ചുയർന്നു. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ തുടങ്ങിയ സെലിബ്രിറ്റികൾ തേങ്ങാവെള്ളം ഉപയോഗിക്കുന്നത് ഇതിന്റെ ഡിമാൻഡ് വർധിപ്പിച്ചു.ഇറക്കുമതി തടസ്സങ്ങൾ: വെളിച്ചെണ്ണയുടെ ഇറക്കുമതി തീരുവ 100%-ൽ കൂടുതലായി തുടരുന്നത് ആഗോള സ്രോതസ്സിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനെ ലാഭകരമല്ലാതാക്കുന്നു.വില ഉടൻ കുറയില്ല…നാളികേര വികസന ബോർഡിന്റെ കണക്കുകൾ പ്രകാരം, 2016-17ൽ ഹെക്ടറിന് 11,000 തേങ്ങയിൽ കൂടുതലുണ്ടായിരുന്ന ഉൽപ്പാദനക്ഷമത 2023-24ൽ ഏകദേശം 9,800 ആയി കുറഞ്ഞു.തെങ്ങുകൾ വിളവെടുക്കാൻ എടുക്കുന്ന സമയം കണക്കിലെടുക്കുമ്പോൾ, അനുകൂല സാഹചര്യങ്ങളിൽ പോലും ലഭ്യതയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാൻ കുറഞ്ഞത് 3 മുതൽ 5 വർഷം വരെ എടുക്കുമെന്ന് കാർഷിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉത്സവ സീസണുകളും (ദീപാവലി, ക്രിസ്മസ്) ടൂറിസ്റ്റ് സീസണും വരുന്നതിനാൽ, അടുത്ത വിളവെടുപ്പ് വരെ വില ഉടൻ കുറയാൻ സാധ്യതയില്ല.താങ്ങാൻ കഴിയാത്തവ