കബഡി മത്സരത്തിൽ സ്വർണ്ണം നേടിയ എ എം എം ആർ എച്ച് എസ് എസ് കട്ടേല
കളിക്കളം മീഡിയ സെന്റർ
ഐ പി ആര്‍ ഡി
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്
തിരുവനന്തപുരം
വാര്‍ത്താക്കുറിപ്പ്
19 ഒക്ടോബർ 2025
അമ്പെയ്ത്തിൽ ഇക്കുറിയും ഉന്നം തെറ്റാതെ അജിൽ
അമ്പെയ്ത്തിൽ ഇക്കുറിയും താരമായി വയനാടുകാരൻ അജിൽ ജയൻ. 30 മീറ്റർ, 40 മീറ്റർ സീനിയർ ബോയ്സ് വിഭാഗത്തിൽ ഗോൾഡ് മെഡൽ ജേതാവാണ് അജിൽ. അമ്പെയ്ത്തിൽ വർഷങ്ങളായുള്ള അഭിനിവേശവും മുടങ്ങാത്ത പരിശീലനവുമാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് അജിൽ പറഞ്ഞു.
കഴിഞ്ഞ തവണ 20, 30 മീറ്റർ അമ്പെയ്ത്തിലും ഗോൾഡ് മെഡൽ ജേതാവായിരുന്നു പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അജിൽ. നാഷണൽ മീറ്റിലേക്കുള്ള സെലക്ഷൻ മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണിപ്പോൾ.
40 മീറ്റർ അമ്പെയ്ത്തിൽ ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർനാടിൽ നിന്നുള്ള നിശാലും മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നിന്നുള്ള അശ്വിൻ ബാബുവും രണ്ടും മൂന്നും സ്ഥാനത്തെത്തി.