വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് പേർക്ക് കൂടി രോ​ഗം

Spread the love

തിരുവനന്തപുരം: ആശങ്കയേറ്റി സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിക ജ്വരം. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ സ്വദേശികളാണ് ഇവർ. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം വർധിക്കുകയാണ്. കണ്ണൂർ സ്വദേശിയായ മൂന്നു വയസുകാരന് കഴിഞ്ഞ ദിവസം രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ചയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പാലക്കാട് കൊടുമ്പ് സ്വദേശിയായ 62കാരനും രോ​ഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇദ്ദേഹം. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൊല്ലത്തും 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കടയ്ക്കൽ സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം ഇതുവരെ 25ലേറെ പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *