നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരം
കോഴിക്കോട് : നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവവുമാണു ആരോഗ്യനില ഗുരുതരമാക്കിയത്. കഴിഞ്ഞ ദിവസം കാളികാവിൽ സെൻവസ് ഫുട്ബോൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണു മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും, തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് മാമുക്കോയയെ പ്രവേശിപ്പിച്ചത്. പിന്നീട് ഐസിയു ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.