കൊച്ചിനഗരമധ്യത്തിലെ ഹോട്ടലില്‍ യുവതിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

കൊച്ചി: നഗരമധ്യത്തിലെ ഹോട്ടലില്‍ യുവതിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) ആണ് പോലീസ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.രേഷ്മ എറണാകുളത്ത് ലാബ് അറ്റന്‍ഡര്‍ ആണെന്നാണ് വിവരം. നൗഷീദ് ഹോട്ടലില്‍ കെയര്‍ ടേക്കറാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷീദ് പറയുന്നതെന്നും പോലീസ് അറിയിച്ചു.സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷീദ് പറഞ്ഞതെന്നും ബുധനാഴ്ചയാണ് വന്നതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞതായും പോലീസ് അറിയിച്ചു. ഇരുവരും പരിചയക്കാരും ഒരേ ഫ്ളാറ്റില്‍ താമസിക്കുന്നവരുമാണ്. വൈകിട്ടോടെ രേഷ്മയും നൗഷിദും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും രേഷ്മയെ കുത്തുകയുമായിരുന്നു. ആശുപത്രിയിലെത്തും മുന്‍പേ യുവതി കൊല്ലപ്പെട്ടിരുന്നു. എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. രേഷ്മയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ കൊച്ചി നഗരത്തിലുണ്ടാകുന്ന ഏഴാമത്തെ കൊലപാതകമാണിത്.

Leave a Reply

Your email address will not be published. Required fields are marked *