കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

Spread the love

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അപകടകാരികളാണ് രാജ്യം ഭരിക്കുന്നതെന്നും അവര്‍ക്ക് നേതാവ് കളങ്കിതനായ വ്യക്തിയാണെന്നും മാലിക് തുറന്നടിച്ചു. ചൊവ്വാഴ്ച രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ അജിത്പുരയില്‍ 1935ല്‍ നടന്ന കര്‍ഷക കൊലപാതകങ്ങളുടെ 88-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കര്‍ഷക റാലിയെ അഭിസംബോധന ചെയ്യവേയാണ് മാലികിന്റെ വിമര്‍ശനം.2024ല്‍ ഇവര്‍ തിരിച്ചെത്തിയാല്‍ അതു കര്‍ഷകരുടെ അവസാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. .”ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ പുല്‍വാമയില്‍ 40 സൈനികരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തന്നെ അക്കാര്യം പറയുന്നതില്‍ നിന്നും വിലക്കി. തിരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ക്കായി വിഷയം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമെന്ന് അന്നുതന്നെ ഞാന്‍ മനസിലാക്കി.ഏതുതരം അപകടകാരികളാണ് രാജ്യം ഭരിക്കുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് ഊഹിക്കാം.അവര്‍ക്ക് അവരുടെ സൈനികരോടും രാജ്യത്തോട് തന്നെയും ഒരു സഹതാപവുമില്ല” മാലിക് ആരോപിച്ചു.ഉല്‍പന്നങ്ങളുടെ മിനിമം താങ്ങുവിലയുമായി ബന്ധപ്പെട്ട ആവശ്യങ്ങളും ഉള്‍പ്പെടുന്നു.2024ലെ തിരഞ്ഞെടുപ്പാണ് ബി.ജെ.പിയെ തുരത്താനുള്ള അവസാന അവസരമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *