വോട്ടർ പട്ടികപരിഷ്കരണത്ത ശക്തമായി എതിർക്കും വിഡി സതീശൻ

Spread the love

തിരുവനന്തപുരം : തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നീതിപൂർവമായ സത്യസന്ധമയ തിരഞ്ഞെടുപ്പിന് എതിരെയുള്ള ബിജെപിയുടെ തന്ത്രമാണിത്. എന്തിനാണ് വോട്ടർ പട്ടിക 2002ലേക്ക് പോകുന്നത്. 52 ലക്ഷം പേരുടെ വോട്ട് ചേർക്കേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.‘ഏറെ ശ്രമകരമായ കാര്യമാണ്. അർഹരുടെ വോട്ട് പോകും. 23 വർഷമായി വോട്ട് ചെയ്യുന്നവർ വോട്ടർ പട്ടികയിൽ പേരില്ലാതാകുന്ന മായാജാലമാണ് എസ്‌.ഐ.ആർ’. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് വിഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *