നിവേദ്യ കദളി ഹല്‍വയുമായി മറ്റത്തൂര്‍ സഹകരണ സൊസൈറ്റി
വര്‍ഷങ്ങളായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിവേദ്യത്തിനായി കൃഷി ചെയ്യുന്ന കദളി പഴത്തില്‍നിന്നു നിര്‍മിച്ച പ്രത്യേക നിവേദ്യ കദളി ഹല്‍വയുമായി തൃശൂരിലെ മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ടാഗോര്‍ തിയറ്ററില്‍ ഒരുക്കിയ സഹകരണ വകുപ്പിന്റെ പവലിയനില്‍ ആണ് നിവേദ്യ കദളി ഹല്‍വയുള്ളത്.2009 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യത്തിനായി ദിവസം 4,000 കദളി പഴങ്ങളാണ് സൊസൈറ്റി നല്‍കിവരുന്നത്. കദളിവനം എന്ന പദ്ധതിയ്ക്ക് കീഴില്‍ കര്‍ഷകര്‍ ജൈവ വാഴകൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന പഴങ്ങളാണ് ക്ഷേത്രത്തില്‍ നല്‍കുന്നത്. നൂറില്‍പ്പരം കര്‍ഷകരാണ് തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ഈ പദ്ധതിയില്‍ കൃഷിയിറക്കുന്നത്. ക്ഷേത്രത്തിനു നല്‍കിയശേഷം വരുന്ന പഴങ്ങള്‍ ഉപയോഗിച്ചാണ് രണ്ടു വര്‍ഷം മുന്‍പ് ഹല്‍വ നിര്‍മിച്ചു തുടങ്ങിയത്. നിവേദ്യ കദളി ഹല്‍വ ഹിറ്റായതോടെ ആവശ്യക്കാരും ഏറി. ‘കോവിഡിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഴം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. എന്നാല്‍ അടുത്ത ജനുവരി മുതല്‍ വിതരണം പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട് : സ്റ്റാളിലെ ഫീല്‍ഡ് സ്റ്റാഫ് ലിജോ പി.വി പറഞ്ഞു. കദളി പഴത്തിന് പുറമെ ശര്‍ക്കരയാണ് ഹല്‍വയിലെ പ്രധാന ചേരുവ. അരക്കിലോ നിവേദ്യ കദളി ഹല്‍വയ്ക്ക് 170രൂപയാണ്വില