ലേസര്‍മാന്‍ ഷോയും ട്രോണ്‍സ് ഡാന്‍സും; ‘വൈബ്’ ഒരുക്കി കേരളീയം

Spread the love

കേരളീയം കാണാനെത്തുന്നവര്‍ക്ക് കാഴ്ചയുടെ പുത്തന്‍ അനുഭവം പകര്‍ന്ന് കനകക്കുന്നിലെ ലേസര്‍ മാന്‍ ഷോ. ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസര്‍ രശ്മികള്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ഷോ യുവാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുകയാണ്. കനകക്കുന്നു കൊട്ടാരത്തിനു സമീപത്തായി അണിയിച്ചൊരുക്കിയ പ്രത്യേക സ്റ്റേജിലാണ് പരിപാടി അരങ്ങേറുന്നത്.

ഇതിനൊപ്പം അള്‍ട്രാ വയലറ്റ് രശ്മികള്‍ കൊണ്ടലങ്കരിച്ച വേദിയില്‍ കലാകാരന്മാര്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന യു.വി ഷോ, എല്‍.ഇ.ഡി ബള്‍ബുകളില്‍ പ്രകാശിതമായ പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന നര്‍ത്തകര്‍ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ട്രോണ്‍സ് ഡാന്‍സ് എന്നിവയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

കേരളീയത്തിലെ ഇല്യൂമിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റേജ് ലൈറ്റ് ആന്‍ഡ് ഡാന്‍സ് ഷോ നടക്കുന്നത്. കേരളീയത്തിന്റെ കൂറ്റന്‍ ലോഗോയുടെ പ്രകാശിതരൂപമാണ് കനകക്കുന്നിലെ മറ്റൊരു പ്രധാന ആകര്‍ഷണം. വൈകിട്ട് 7 മുതല്‍ രാത്രി 11 വരെയാണ് ലേസര്‍ ഷോയും ട്രോണ്‍സ് ഷോയും സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *