ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു : ഫലങ്ങൾ പുറത്ത്
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 543 സീറ്റുകളിലെ 15 സീറ്റുകളിൽ ഫലസൂചനകൾ വരുമ്പോൾ എൻഡിഎ 130 സീറ്റുകളിലും ഇന്ത്യ സഖ്യം 61സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. കേരളത്തിൽ 6 സീറ്റുകളിൽ യുഡിഎഫു സീറ്റിൽ 8 എൽഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. തിരുവനന്തപുരത്തും എൻഡി മുന്നിട്ട് ചെയ്യുകയാണ്. കൊല്ലത്ത് എൽഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. യുപിയിൽ രണ്ടിടത്ത് എൻഡിഎയും ഇന്ത്യ സഖ്യം ഒരിടത്തും മുന്നിട്ട് നിൽക്കുന്നു. മഹാരാഷ്ട്രയിൽ രണ്ടിടത്ത് ഇന്ത്യ സഖ്യവും എൻഡിഎ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്കണ്ണൂരിൽ എംവി ജയരാജനാണ് തപാൽ വോട്ടുകളിൽ മുന്നിട്ട് നിൽക്കുന്നത്. സിറ്റിംഗ് എംപിയായ കെ സുധാകരൻ രണ്ടാം സ്ഥാനത്താണ്. എറണാകുളത്ത് ഹൈബി ഈഡൻ മുന്നിട്ട് നിൽക്കുകയാണ്.