സ്വന്തം പേരിൽ മീം കോയിൻ പുറത്തിറക്കി ട്രംപ്

Spread the love

സത്യപ്രതിജ്ഞ ആഘോഷിക്കാൻ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് $TRUMP എന്ന പേരില്‍ മീം കോയിൻ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പത്നി മെലാനിയ ട്രംപും $MELANIA എന്ന പേരിൽ മീം നാണയം പുറത്തിറക്കി.

$TRUMP, $MELANIA മീം കോയിനുകൾക്ക് വലിയ വിപണിമൂല്യമാണ് ദിവസങ്ങൾക്കകമുണ്ടായത്. $Trump 8.87 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനം നേടി. മെലാനിയയുടെ നാണയത്തിന് 1.19 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനവുമുണ്ട്.

CoinGecko റിപ്പോർട്ട് പ്രകാരം, ട്രംപിന്റെ മീം നാണയം നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ 22-ാം ക്രിപ്റ്റോകറന്‍സിയാണ്. അതേസമയം മെലാനിയയുടെത് 94-ാം സ്ഥാനത്താണ്. തന്റെ ഭരണകൂടം ക്രിപ്റ്റോ സൗഹൃദമായിരിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ക്രിപ്റ്റോ വ്യവസായത്തിലെ നിരവധി വമ്പന്മാർ ട്രംപ് ഭരണത്തില്‍ വിവിധ ചുമതലകളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *