ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിച്ചുചാട്ടം

Spread the love

ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിച്ചുചാട്ടം. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഡിസംബർ 30- ന് അവസാനിച്ച ആഴ്ചയിൽ 4.40 കോടി ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, വിദേശ നാണയ ശേഖരം 56,290 ഡോളറിലെത്തി. ഇത്തവണ കരുതൽ സ്വർണ ശേഖരത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കരുതൽ സ്വർണ ശേഖരം 35.4 കോടി ഡോളർ ഉയർന്ന് 4,130 കോടി ഡോളറിലെത്തി. അതേസമയം, വിദേശ കറൻസി ആസ്തി ഇത്തവണ നേരിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. ശേഖരത്തിലെ മുഖ്യശ്രേണി കൂടിയായ വിദേശ കറൻസി ആസ്തി 30.20 ഡോളർ ഇടിഞ്ഞ് 49,820 കോടി ഡോളറിലെത്തി.2021 സെപ്തംബറിലാണ് വിദേശ നാണയ ശേഖരം റെക്കോർഡ് നേട്ടം കൈവരിച്ചത്. 2021 സെപ്തംബറിലെ കണക്കുകൾ പ്രകാരം, 64,250 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിലെ എക്കാലത്തെയും ഉയരം. പിന്നീട് റഷ്യ- യുക്രെയ്ൻ യുദ്ധം വന്നതോടുകൂടി വിദേശ നാണയ ശേഖരം ഇടിയുകയായിരുന്നു. 15 മാസത്തെ ഇറക്കുമതി ചിലവിനു തുല്യമാണ് 2021 സെപ്തംബറിലെ കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *