ഓട്ടോ എക്സ്പോയ്ക്കാണ് ഇത്തവണ രാജ്യം സാക്ഷ്യം വഹിക്കുന്നത്
കോവിഡ് ഭീതീ അകന്നതോടെ, എക്കാലത്തെയും മികച്ച ഓട്ടോ എക്സ്പോയ്ക്കാണ് ഇത്തവണ രാജ്യം സാക്ഷ്യം വഹിക്കുന്നത്. ജനുവരി 13-ന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോ കീഴടക്കാൻ ഇക്കുറി ഇലക്ട്രിക് വാഹനങ്ങളുടെ ഗംഭീര ശ്രേണിയാണ് എത്തുന്നത്. പതിവിലും വ്യത്യസ്ഥമായാണ് ഓരോ നിർമ്മാതാക്കളും ഇലക്ട്രിക് വാഹനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇന്ത്യൻ വിപണിയിലെ എല്ലാ വാഹന നിർമ്മാതാക്കളും ഇത്തവണ നടക്കുന്ന ഓട്ടോ എക്സ്പോയിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്.ഓട്ടോ എക്സ്പോയിൽ ഇത്തവണ മാരുതിയുടെ കോൺസെപ്റ്റായ വൈവൈ8 തരംഗം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ടൊയോട്ടയുമായി ചേർന്നാകും മാരുതി വൈവൈ8 ഓൾ- ഇലക്ട്രിക് എസ്‌യുവി നിർമ്മിച്ചേക്കുക. 2025- ൽ ഈ മോഡൽ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ. ഇന്ത്യൻ ബ്രാൻഡുകൾക്ക് പുറമേ, ബ്രിട്ടീഷ് ബ്രാൻഡായ എംജിയുടെ എംജി എയർ, എംജി 4, എംജി 5 എന്നിവയും എക്സ്പോയിൽ പങ്കെടുക്കും.ഇത്തവണ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഹ്യുണ്ടായിയുടെ ഐയോണിക് 5 എത്തിയേക്കും. കൂടാതെ, ഐയോണിക് 6 മോഡലും ഹ്യുണ്ടായി പരിചയപ്പെടുത്താൻ സാധ്യതയുണ്ട്. ഡിവൈഡിയുടെ സീൽ, കിയയുടെ ഇവി9 കോൺസെപ്റ്റ് തുടങ്ങിയ തകർപ്പൻ മോഡലുകൾ ഇക്കുറി മേളയുടെ പ്രധാന ആകർഷണങ്ങളാകും.