യുഎസ്ബി-സി ചാർജറുകൾ നിർബന്ധമാക്കിയ യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിന് പിന്നാലെ സമാനമായ നടപടിയിലേക്ക് നീങ്ങുകയാണ് ഇന്ത്യ

Spread the love

എല്ലാ ഇലക്ട്രോണിക് ഡിവൈസുകൾക്കും യുഎസ്ബി-സി ചാർജറുകൾ നിർബന്ധമാക്കിയ യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിന് പിന്നാലെ സമാനമായ നടപടിയിലേക്ക് നീങ്ങുകയാണ് ഇന്ത്യ. ഇന്ത്യയിൽ പുറത്തിറക്കുന്ന സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയിൽ ഒരേ തരത്തിലുള്ള ചാർജിങ് പോർട്ടുകൾ കൊണ്ടുവരാനുള്ള പദ്ധതികൾ ചർച്ച ചെയ്യുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നു.എന്തിന് ഒരേ ചാർജർഉപഭോക്താക്കളുടെ സൌകര്യം കണക്കിലെടുത്തും ഇ-മാലിന്യവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഉപഭോക്തൃകാര്യ വകുപ്പ് ഒരേ തരത്തിലുള്ള ചാർജറുകൾ പ്രവർത്തിക്കുന്ന ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ആവശ്യപ്പെടുന്നത്. യുഎസ്ബി ടൈപ്പ്-സി നിർബന്ധമാക്കുന്നതിന് ഇതേ തരത്തിലുള്ള കാരണങ്ങളാണ് യൂറോപ്യൻ യൂണിയനും പറഞ്ഞത്. ഈ മാറ്റം പരിസ്ഥിതി സംരക്ഷത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും യൂറോപ്യൻ യൂണിയൻ വാദിക്കുന്നു.ഇന്ത്യയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി രണ്ട് ചാർജിങ് സ്റ്റാൻഡേഡുകളാണ് പരിഗണിച്ചിട്ടുള്ളത്. എപ്പോഴായിരിക്കും ഇക്കാര്യത്തെ സംബന്ധിച്ച നിയമം കൊണ്ടുവരികയെന്ന് വ്യക്തമായിട്ടില്ല. ഈ മാറ്റത്തിനിടെ ഉപയോക്താക്കൾക്ക് പ്രശ്നങ്ങൾ നേരിടാതിരിക്കാനായി ഇത് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഒരേ തരത്തിലുള്ള ചാർജിങ് രീതി കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ 2024 ഡിസംബർ 28 വരെയാണ് സമയം കൊടുത്തത് എന്നും ഇതേ സമയം ഇന്ത്യയും നൽകുമെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു.മിക്ക ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളും പുതിയ നിയമത്തെ എതിർക്കാത്തവരാണ്. കാരണം ഇവർ പുറത്തിറക്കുന്ന ഡിവൈസുകൾ നിലവിൽ യുഎസ്ബി ടൈപ്പ് സി പോർട്ടിൽ തന്നെ പ്രവർത്തിക്കുന്നവയാണ്. ഇന്ത്യയിൽ വിൽക്കുന്ന മിക്ക ഇയർഫോണുകളും ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകലും യുഎസ്ബി ടൈപ്പ് സി പോർട്ടുള്ളവയാണ്. ഇപ്പോഴും മൈക്രോ-യുഎസ്‌ബി പോർട്ടുകൾ നൽകുന്ന ചുരുക്കം ചിലർ ഡിവൈസുകളുണ്ട്. ഈ കമ്പനികൾ വൈകാതെ ടൈപ്പ് സി പോർട്ടിലേക്ക് മാറും. ആപ്പിളിന് പണിയാകുമോപുതിയ നിയമം നിലവിൽ വരുന്നതോടെ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന കമ്പനിയാണ് ആപ്പിളാണ്. വയേഡ് ചാർജിങിനായി യുഎസ്ബി ടൈപ്പ് സി പോർട്ട് ഉപയോഗിക്കാത്ത ഏറ്റവും വലിയ ഫോൺ നിർമ്മാതാവാണ് ആപ്പിൾ. കമ്പനി ഐഫോണുകളിൽ യുഎസ്ബി-സി പോർട്ട് നൽകാൻ തീരുമാനിച്ചാൽ ദശലക്ഷക്കണക്കിന് ആളുകൾ കൂടി ഈ ചാർജിങ് രീതി ഉപയോഗിച്ച് തുടങ്ങും. നിലവിൽ ഐഫോണുകളിൽ ലൈറ്റ്നിങ് കേബിളുകളാണ് ഉപയോഗിക്കുന്നത്. ഇ മാലിന്യം കുറയ്ക്കാനായിട്ടാണ് ബോക്സിൽ ചാർജർ നൽകാത്തതെന്ന് ആപ്പിൾ വാദിക്കുന്നു.ആപ്പിൾ എങ്ങനെയാണ് യൂറോപ്യൻ യൂണിയന്റെയും ഇന്ത്യയുടെയും പുതി നിയമത്തോട് പ്രതികരിക്കുന്നത് എന്നറിയാനാണ് ആളുകൾ കാത്തിരിക്കുന്നത്. സൂചനകൾ അനുസരിച്ച് ആപ്പിൾ ഒരിക്കലും യുഎസ്ബി-സി പോർട്ട് ഐഫോണുകളിൽ കൊണ്ടുവരാൻ ഇടയില്ല. പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരുന്ന അവസരമാകുമ്പോഴേക്കും ആപ്പിൾ പൂർണമായും വയർലസ് ചാർജിങ് സാങ്കേതികവിദ്യയിലേക്ക് മാറുമെന്നും സൂചനകളുണ്ട്. ഐഫോണുകൾക്ക് പുറമേ മറ്റ് ഉത്പന്നങ്ങളിലും ആപ്പിൾ വയർലസ് ചാർജിങ് സംവിധാനം കൊണ്ടുവന്നേക്കും.ഇനി ആപ്പിൾ യുഎസ്ബി ടൈപ്പ് സി പോർട്ട് കൊണ്ടുവരുന്നുണ്ട് എങ്കിൽ തന്നെ അത് ഐഫോൺ 15 സീരീസിൽ ഉണ്ടാകില്ല. അടുത്ത സെപ്റ്റംബറിലാണ് ഐഫോൺ 15 സീരീസ് പുറത്തിറങ്ങുന്നത്. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഐഫോൺ 16 സീരീസിൽ ടൈപ്പ് സി പോർട്ട് നൽകിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *