ബിഎസ്എൻഎൽ (BSNL) തങ്ങളുടെ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്കായി പുതുവത്സര ഓഫർ പ്രഖ്യാപിച്ചു
ബിഎസ്എൻഎൽ (BSNL) തങ്ങളുടെ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്കായി പുതുവത്സര ഓഫർ പ്രഖ്യാപിച്ചു. നിലവിലുള്ള ഉപയോക്താക്കൾക്കായാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നിലവിൽ ഡിഎസ്എൽ കണക്ഷൻ ഉപയോഗിക്കുന്ന ആളുകൾക്കായുള്ള ഓഫറാണ്. ഭാരത് ഫൈബർ കണക്ഷൻ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ ഓഫർ ബാധകമല്ല. ഭാരത് ഫൈബർ കണക്ഷനിലേക്ക് ആളുകളെ എത്തിക്കാൻ കൂടിയാണ് ബിഎസ്എൻഎൽ ഇത്തരമൊരു ഓഫർ നൽകുന്നത്.നിലവിൽ ബിഎസ്എൻഎൽ ഡിഎസ്എൽ കണക്ഷൻ ഉപയോഗിക്കുന്ന ധാരാളം ആളുകൾ രാജ്യത്തുണ്ട്. കമ്പനി മിക്കയിടത്തും അതിവേഗ ഇന്റർനെറ്റ് നൽകുന്ന ഭാരത് ഫൈബർ സേവനം എത്തിച്ചിട്ടും വലിയൊരു വിഭാഗം ഡിഎസ്എൽ വരിക്കാരും ഫൈബറിലേക്ക് മാറിയിട്ടില്ല. ഇത്തരം ആളുകൾക്ക് വേണ്ടിയിട്ടാണ് ബിഎസ്എൻഎൽ പുതിയ ഓഫർ നൽകുന്നത്. ഡിഎസ്എൽ വരിക്കാരെ ഫൈബർ കണക്ഷനിലേക്ക് എത്തിക്കാനാണ് ഈ ഓഫർ പ്രഖ്യാപിച്ചത്.