ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് എംജി മോട്ടോർ ഇന്ത്യ
നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ മോഡൽ കാറുമായി ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് എംജി മോട്ടോർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആവേശകരമായ പുത്തൻ സവിശേഷതകളും, സുഖപ്രദമായ ഡ്രൈവിംഗ് സൗകര്യങ്ങളും ഉൾപ്പെടുത്തിയുള്ള നെക്സ്റ്റ്- ജെൻ ഹെക്ടറുമായാണ് എംജി മോട്ടോർ ഇന്ത്യ എത്തിയിരിക്കുന്നത്. ശ്രദ്ധേയമായ ബോൾഡ് എക്സ്റ്റീരിയറും, ഇന്റീരിയറുമാണ് ഈ മോഡലിന്റെ ആകർഷണീയമായ സവിശേഷത.നെക്സ്റ്റ്- ജെൻ ഹെക്ടറിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വ്യത്യസ്ഥതയുള്ള ഡിസൈൻ ഘടകങ്ങൾ മികച്ച ഡ്രൈവിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. 5,6,7 സീറ്റർ കോൺഫിഗറേഷനിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൗകര്യപ്രദമായ ഇരിപ്പിട ഓപ്ഷനുകൾ, ഫ്ലാഷ് ഇന്റീരിയറുകൾ, വിശാലമായ ഉൾഭാഗം എന്നിവ നെക്സ്റ്റ്- ജെൻ ഹെക്ടറിന്റെ പ്രധാന ഫീച്ചറുകളാണ്.