പവർ ഓഹരി ‘പറന്നത്’ 41 രൂപയിൽ നിന്ന് 526 രൂപയിലേക്ക്; ടാറ്റയടക്കം ക്ലയന്റ്സ്, 8,000 കോടിയുടെ ഓർഡർ ബുക്ക്

Spread the love

നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ചരിത്രമുള്ള, 8,000 കോടി രൂപയുടെ ഓർഡർ ബുക്ക് കൈവശമുള്ള ഒരു കമ്പനിയാണ് ട്രാൻസ്ഫോർമേഴ്സ് & റെക്ടിഫയേഴ്സ് ഇന്ത്യ (Transformers & Rectifiers India). 3,500 കോടി രൂപയുടെ ഫിനാൻഷ്യൽ ​ഗൈഡൻസാണ് അടുത്തിടെ കമ്പനി നൽകിയിരിക്കുന്നത്. 2021 ആ​ഗസ്റ്റിൽ 41 രൂപയായിരുന്ന ഓഹരി വില 4 വർഷത്തിൽ 526 രൂപയിലേക്കാണ് കുതിച്ചു കയറിയത്. 52 ആഴ്ച്ചയിലെ ഉയരം 648.90 രൂപയാണെന്നിരിക്കെ ഓഹരി ഇതിലും കൂടുതൽ നേട്ടം നൽകിയതായി കാണാം.​കഴിഞ്ഞ ഒരു വർഷത്തിൽ 44.65% റിട്ടേൺ നൽകിയ ഒരു ഓഹരി കൂടിയാണിത്. കഴിഞ്ഞ 3 വർഷത്തിൽ 2,772.50% നേട്ടമാണ് ഓഹരി നൽകിയത്. ഈ ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവിടെ നൽകുന്നത്.ഇലക്ട്രിക് എക്വിപ്മെന്റ് മേഖലയുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണിത്. 1994ൽ സ്ഥാപിതമായ കമ്പനി, ഉയർന്ന ക്വാളിറ്റിയുള്ള പവർ, ഡിസ്ട്രിബ്യൂഷൻ, ഫിനാൻസ്, സ്പെഷ്യാലിറ്റി ട്രാൻസ്ഫോർമറുകൾ നിർമിക്കുന്നു. ആ​ഗോള വിപണികളിലും കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്. പവർ, റിന്യൂവബിൾസ്, സ്റ്റീൽ, എൻജിനീയറിങ് സെക്ടറുകളിൽ കമ്പനി ബിസിനസ് നടത്തുന്നു. എൻ.എസ്.ഇയിലെ ഇപ്പോഴത്തെ ഓഹരി വില 526.15 രൂപയാണ്.കമ്പനിയുടെ കൈവശം, നിലവിൽ 8,000 കോടി രൂപയുടെ ഓർഡർ ബുക്കാണുള്ളത്. 3,500 കോടി രൂപയുടെ മറ്റ് ഓർഡറുകൾ നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നുമുണ്ട്. അടുത്ത 18-24 മാസങ്ങൾക്കുള്ളിൽ പൂർണമായും കടരഹിതമായ ഒരു കമ്പനിയായി മാറാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. കപ്പാസിറ്റി യൂട്ടിലൈസേഷൻ ഈസാമ്പത്തിക വർഷത്തിൽ നിലവിലെ 65 ശതമാനത്തിൽ നിന്ന് 85-90% ആക്കി മാറ്റാനും ഉദ്ദേശിക്കുന്നുനടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തോടെ കമ്പനിയുടെ മൊറായ പ്ലാന്റിന്റെ ശേഷി 22,000 മെ​ഗവാട്ടാക്കി വർധിപ്പിക്കാനും ഉദ്ദേശമുണ്ട്. പവർ​ഗ്രിഡ്, എൻ.ടി.പി.സി, അദാനി, ടാറ്റ പവർ, ജെ.എസ്.ഡബ്ല്യു, സൈമെൻസ്, സെയിൽ ഉൾപ്പെടെയുള്ള വൻകിട ബിസിനസ് ​ഗ്രൂപ്പുകൾ കമ്പനിയുടെ ക്ലയന്റ്സാണ്.2024 ജൂൺ പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് (Operating Profit) 42 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ, 2025 മാർച്ച് പാദത്തിൽ (YoY) ഇത് 88 കോടി രൂപയിലേക്ക് ഉയർന്നു. സമാന കാലയളവിൽ പ്രൊഫിറ്റ് ബിഫോർ ടാക്സ് 28 കോടി രൂപയിൽ നിന്ന് 90 കോടിയായി വർധിച്ചു. ഇതേ സമയം അറ്റാദായം (Net Profit) 21 കോടിയിൽ നിന്ന് 67 കോടി രൂപയിലേക്കും ഉയർന്നു.എന്നാൽ 2025 മാർച്ച് പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ (QoQ) ഓപ്പറേറ്റിങ് പ്രൊഫിറ്റ് 131 കോടി രൂപയിൽ നിന്ന് 88 കോടിയായും, പ്രൊഫിറ്റ് ബിഫോർ ടാക്സ് 119 കോടിയിൽ നിന്ന് 90 കോടിയായും, അറ്റാദായം 94 കോടി രൂപയിൽ നിന്ന് 67 കോടിയായും കുറഞ്ഞിട്ടുണ്ട്.ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം, പ്രമോട്ടർ 64.36% ഓഹരികൾ ഹോൾഡ് ചെയ്യുന്നു. 2025 ജൂൺ പാദത്തിൽ, തൊട്ടു മുമ്പത്തെ പാദത്തെ അപേക്ഷിച്ച് പ്രമോട്ടർ ഹോൾഡിങ്ങിൽ മാറ്റമൊന്നും വന്നിട്ടില്ല. പ്രമോട്ടർ 21.8% ഓഹരികൾ പ്ലെഡ്ജ് ചെയ്തിരിക്കുന്നു. റീടെയിൽ നിക്ഷേപകരുടെ കൈവശം 18.67% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FII) 40.94%, മ്യൂച്വൽ ഫണ്ടുകൾ 5.22% മറ്റുള്ളവർ 0.81% എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.

Leave a Reply

Your email address will not be published. Required fields are marked *