ഇസ്രയേൽ – ഹമാസ് സംഘർഷം : ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ടെൽ അവീവിലെ ഇന്ത്യൻ എംബസി
ടെൽ അവീവ്: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷ സാഹചര്യത്തില്‍ രാജ്യത്തുള്ള ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ടെൽ അവീവിലെ ഇന്ത്യൻ എംബസി. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള നമ്പറുകളും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാർക്കുള്ള ഹെല്പ് ലൈൻ നമ്പറുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രദേശത്ത് സംഘർഷം തുടരുകയാണ്.ഇസ്രായേലിലെ ഇപ്പോഴത്തെ അവസ്ഥയിൽ അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അങ്ങേയറ്റം ജാഗ്രതയോടെ ഇരിക്കണം. പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാമനദണ്ഡങ്ങൾ പാലിക്കാനും നിർദേശിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക. അനാവശ്യമായ യാത്രകൾ ഒഴിവാക്കുക. അഭയ/സുരക്ഷാ കേന്ദ്രങ്ങളുടെ സാമീപ്യമുള്ള ഇടങ്ങളിൽ കഴിയാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.ored.org.il/en വെബ്സൈറ്റ് സന്ദർശിക്കുക