2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്
കോഴിക്കോട്, 29-12-2025: പ്രമുഖ എഡ്-ടെക് കമ്പനിയായ സൈലം ലേണിങ് ഉന്നത വിജയം നേടുന്നവർക്കു നൽകുന്ന സൈലം അവാർഡ്സിന്റെറെ നാലാം എഡിഷനിൽ ആദരം ഏറ്റുവാങ്ങി 2500ലധികം ഭാവി ഡോക്ടർമാരും എൻജിനീയർമാരും. 10,000ത്തിലധികം വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ കോഴിക്കോട് നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെൻററിൽ നടന്ന പരിപാടിയിൽ എയിംസ്, ജിപ്മർ, ഐഐടി, എൻഐടി ഉൾപ്പെടെ കേരളത്തിലും പുറത്തുമുള്ള പ്രധാന മെഡിക്കൽ, എൻജിനീയറിങ് കോളജുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ പഠിക്കുന്ന അനവധി പേർ ഭാഗമായി.
നീറ്റ്, ജെഇഇ പോലുള്ള വിവിധ എക്സാമുകളിൽ ഇത്തവണയും ഏറ്റവും മികച്ച നേട്ടം തന്നെയാണ് സൈലത്തിലെ കുട്ടികൾ നേടിയെടുത്തിട്ടുള്ളത്. നിലവിൽ, ഓൺലൈനായി 30 ലക്ഷത്തിലധികവും ഓഫ്ലൈനായി 35,000ത്തിലധികവും വിദ്യാർഥികൾ സൈലത്തിൽ പഠിക്കുന്നുണ്ട്. സൈലം സി.ഇ.ഒ ഡോ.എസ്. അനന്തു, സൈലം ഡയറക്ടർമാരായ ലിജീഷ്കുമാർ, വിനേഷ്കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എഡ് – ടെക് കമ്പനികളിലൊന്നായ സൈലം അഞ്ച് വർഷം പിന്നിടുമ്പോൾ ഒട്ടനവധി വലിയ നേട്ടങ്ങൾ സൈലം വിദ്യാർഥികൾ കരസ്ഥമാക്കിയിട്ടുണ്ട്. ആസിഫ് അലി, ബേസിൽ ജോസഫ്, അനാർക്കലി മരക്കാർ തുടങ്ങി വിവിധ സിനിമ-സോഷ്യൽ മീഡിയ താരങ്ങളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

