സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പ്രവീണ്‍ റാണ പൊലീസ് പിടിയില്‍
കൊച്ചി: സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പ്രവീണ്‍ റാണ പൊലീസ് പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇക്കഴിഞ്ഞ ആറാം തിയ്യതി പ്രവീണ്‍ റാണ സംസ്ഥാനം വിട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് പ്രവീണ്‍ റാണ പിടിയിലായത്. തൃശൂര്‍ ഈസ്റ്റ് സിഐ ലാല്‍കുമാറും കമ്മീഷണറുടെ സ്‌ക്വാഡുമാണ് പ്രവീണ്‍ റാണയെ പിടികൂടിയത്. നിക്ഷേപകരെ തട്ടിച്ച പണം കൊണ്ട് ഇയാള്‍ സിനിമാ നിര്‍മാണം മുതല്‍ റിസോര്‍ട്ട് വരെ വാങ്ങിയിരുന്നു. ഇയാള്‍ നിര്‍മിച്ച രണ്ട് സിനിമകളും വന്‍ പരാജയമായിരുന്നു. പിന്നീട് ഒരു റിസോര്‍ട്ട് വാടകക്കെടുത്ത് അത് സ്വ്ന്തമാണെന്ന് മറ്റുളളവരെ വിശ്വസിപ്പിച്ചും പണം ത്ട്ടിയിരുന്നു.തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പതിനൊന്നും വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ അഞ്ചും കുന്ദംകുളം പോലീസ് സ്റ്റേഷനില്‍ ഒന്നും കേസുകള്‍ പ്രവീണിനെതിരെ രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് നടത്തിയതിനത്തുടര്‍ന്ന് പ്രവീണിന്റെ സ്ഥാപനങ്ങളിലും വെളുത്തൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ എറണാകുളത്ത് ചിലവന്നൂരൂള്ള ഫാള്റ്റില്‍ പൊലീസ് എത്തിയപ്പോഴാണ് വേറൊരു ലിഫ്റ്റ് വഴി പ്രവീണ്‍ രക്ഷപെട്ടത്. ഇയാളുടെ വാഹനം ചാലക്കുട്ടിയില്‍ വച്ച് പൊലീസ് തടഞ്ഞെങ്കിലും പ്രവീണ്‍ അതിലുണ്ടായില്ല. പിന്നീട് ഇയാള്‍ കോയമ്പത്തൂരിലേക്ക് രക്ഷപെടുകയായിരുന്നു.