അമരവിള ചെക്ക് പോസ്റ്റ് വഴി 4 കിലോ കഞ്ചാവ് കടത്തി കൊണ്ടു വന്ന യുവാവിനെ എക്സൈസ് പിടികൂടി

Spread the love

സുരേഷ് നെയ്യാറ്റിൻകര

നെയ്യാറ്റിൻകര : അമരവിള ചെക്ക് പോസ്റ്റ് വഴി 4 കിലോ കഞ്ചാവ് കടത്തി കൊണ്ടു വന്ന യുവാവിനെ എക്സൈസ് പിടികൂടി. കൊല്ലം കല്ലുവാതുക്കൽ ദേശത്ത് , മുസ്തഫ കൊട്ടേജിൽ വിഷ്ണു ( 24 ) നെയാണ് പിടികൂടിയത്. ചെന്നൈ നിന്നും തിരുവനന്തപുരത്തേക്ക് വന്ന NIL O1 B 2034 നമ്പറോട് കൂടിയ ട്രാവൽസിൽ യുവാവ് കടത്തി കൊണ്ട് വന്ന കഞ്ചാവിനെയാണ് വാഹന പരിശോധനയിൽ എക്സൈസ് കണ്ടെത്തിയത്.എക്സൈസ് ഇൻസ്പെക്ടർ സഹീർഷ . ബി യുടെ നേതൃത്വത്തിലുള്ള സംഘമായ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജികുമാർ B N സിവിൽ എക്സൈസ് ഓഫീസർ മാർ വിനോദ് T, സതീഷ്കുമാർ ജെ എന്നിവർ പങ്കെടുത്തു. നിലവിൽ കേസിന്റെ തുടർ നടപടികൾക്കായി പ്രതിയെയും തൊണ്ടിയും നെയ്യാറ്റിൻകര എക്സൈസ് റേഞ്ച്നു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *