ഗാനം കോപ്പിയടിച്ചു : ഗായകനോട് മാപ്പ് ചോദിച്ച് സോനു നിഗം

Spread the love

സുൻ സരാ’ എന്ന സോനു നിഗത്തിന്റെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. പക്ഷേ ‘ഏ ഖുദാ’ എന്ന പാക് ഗാനത്തിന്റെ കോപ്പിയടിയാണെന്ന് ഇതെന്ന ആരോപണവുമായി പാക് ഗായകൻ ഒമർ നദീം രംഗത്തു വന്നിരുന്നു. ഇത് വലിയ വിവാദങ്ങളിലേക്കും ചർച്ചകളിലേക്കുമാണ് സോനു നിഗത്തെ കൊണ്ടെത്തിച്ചത്.ഒർജിനലിന് ക്രെഡിറ്റ് പോലും നൽകാത്തതിന്റെ പേരിൽ പാക് ഗായകൻ ഒമർ നദീം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ തനിക്ക് ഇത്തരമൊരു പാട്ടിനെ കുറിച്ച് അറിയില്ലെന്ന് സോനു നിഗം പറഞ്ഞിരുന്നു.ഇപ്പോഴിതാ ഇങ്ങനെയൊരു പാട്ട് പാടേണ്ടി വന്നതിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് സോനു നിഗം. “നിങ്ങൾക്കെല്ലാം അറിയാവുന്നത് പോലെ, എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല. ദുബായിൽ എന്റെ അയൽവാസിയായ കെആർകെ (കമാൽ ആർ ഖാൻ) ആണ് എന്നോട് പാട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. പിന്നെ അദ്ദേഹത്തിന്‍റെ ആവശ്യം നിരസിക്കാൻ കഴിഞ്ഞില്ല. ഞാൻ പാടിയെങ്കിലും ഞാൻ അതിന് മുന്‍പ് ഒമറിന്റെ പതിപ്പ് കേട്ടിരുന്നെങ്കിൽ, ഞാൻ ഒരിക്കലും പാടില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *