റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് നേരെ വധ ഭീഷണി

Spread the love

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് നേരെ വധ ഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്നാണ് മുകേഷ് അംബാനിയ്ക്ക് നേരെയുള്ള ഭീഷണി. ഇ-മെയിലിലൂടെയാണ് മുകേഷ് അംബാനിയ്ക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചത്.പണം നൽകിയില്ലെങ്കിൽ അംബാനിയെ വകവരുത്തും. ഇന്ത്യയിൽ ഞങ്ങൾക്ക് മികച്ച ഷൂട്ടേഴ്സ് ഉണ്ടെന്നും ഭീഷണിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ സെക്യൂരിറ്റി-ഇൻ-ചാർജ്ജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ ഗാംദേവി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *