ഉത്ര വധക്കേസിലെ പ്രതി സൂരജ് എസ് കുമാറിന് ജാമ്യം

Spread the love

കൊല്ലം: ഉത്ര വധക്കേസിലെ പ്രതി സൂരജ് എസ് കുമാറിന് ജാമ്യം. സ്ത്രീധന പീഡനക്കേസിലാണ് ജാമ്യം ലഭിച്ചത്. കേസിൽ ജാമ്യം ലഭിച്ചെങ്കിലും വധക്കേസിൽ സൂരജിന് പുറത്തിറങ്ങാൻ കഴിയില്ല. ഇരട്ട ജീവപര്യന്തം അനുഭവിക്കുന്നതിനാലാണ് സൂരജിന് പുറത്തിറങ്ങാൻ സാധിക്കാത്തത് .സൂരജിന്റെ പിതാവ് സുരേന്ദ്ര പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് സ്ത്രീധന പീഡനക്കേസിലെ മറ്റ് പ്രതികൾ. ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസിലാണ്.കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. അഞ്ചു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. 17 വർഷത്തെ തടവു ശിക്ഷ അനുഭവിച്ച ശേഷമാണ് പ്രതി ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *