ദേശീയ ഏകതാ ദിനാഘോഷം:’ലഹരിക്കെതിരെ പോരാടുക’  സന്ദേശവുമായി  പോലീസിൻ്റെ       മോട്ടോര്‍സൈക്കിള്‍ റാലി

Spread the love

ദേശീയ ഏകതാ ദിനാഘോഷം:’ലഹരിക്കെതിരെ പോരാടുക’  സന്ദേശവുമായി  പോലീസിൻ്റെ       മോട്ടോര്‍സൈക്കിള്‍ റാലി

ഈ വര്‍ഷത്തെ ദേശീയ ഏകതാ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മോട്ടോര്‍സൈക്കിള്‍ റാലിയില്‍ കേരള പോലീസും പങ്കെടുക്കും.
ഒക്ടോബര്‍ 31നാണ്  രാജ്യത്തുടനീളം ദേശീയ ഏകതാ ദിനം  (രാഷ്ട്രീയ ഏകതാ ദിവസ്) ആഘോഷിക്കുന്നത്.
“ലഹരിക്കെതിരെ പോരാടുക”
(FIGHT AGAINST DRUGS) എന്ന സന്ദേശത്തെ ആസ്പദമാക്കി രാജ്യത്തുടനീളമുള്ള യുവാക്കളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്.
കേരള പോലീസ് ടീമംഗങ്ങള്‍ പങ്കെടുക്കുന്ന  റാലിയുടെ ഫ്ളാഗ് ഓഫ് നാളെ (ഒക്ടോബർ 13 ) മൂന്ന് മണിയ്ക്ക് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജിൽ ആഭ്യന്തരവകുപ്പ് മന്ത്രി നിര്‍വ്വഹിക്കും.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന ‘ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍چ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍റെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് മോട്ടോര്‍സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്. നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് രാജ്യത്തെ ഒന്നിച്ചുചേര്‍ത്ത അദ്ദേഹത്തിന്‍റെ മഹത്തായ സംഭാവനകളെ ആദരിക്കുന്നതിനൊപ്പം, ലഹരിമുക്ത ഭാരതം എന്ന സന്ദേശം രാജ്യത്തുടനീളമുള്ള യുവാക്കളിലേക്ക് എത്തിക്കുകയുമാണ് ഈ റാലിയുടെ പ്രധാന ലക്ഷ്യം.

നോര്‍ത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, സൗത്ത് സോണ്‍, നോര്‍ത്ത്ഈസ്റ്റ് സോണ്‍ എന്നിങ്ങനെ നാല് സോണുകളായി തിരിച്ചാണ് റാലി സംഘടിപ്പിക്കന്നത്.

വിവിധ സംസ്ഥാന പോലീസ് സേനകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, കേന്ദ്ര സായുധ പോലീസ് സേനകള്‍ (CAPF), മറ്റ് കേന്ദ്ര പോലീസ് സംഘടനകള്‍ (CPO) എന്നിവരുടെ ടീമുകള്‍ അതത് സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നും ആസ്ഥാനങ്ങളില്‍ നിന്നും യാത്ര ആരംഭിക്കും. ഓരോ ടീമിലും റോയല്‍ എന്‍ഫീല്‍ഡ് (350 ബുള്ളറ്റ് / ക്ലാസിക്) മോട്ടോര്‍സൈക്കിളുകളില്‍ 5 റൈഡര്‍മാര്‍ വീതം ഉണ്ടായിരിക്കും.

എല്ലാ സോണുകളില്‍ നിന്നുമുള്ള റാലി ടീമുകള്‍ 2026 ഒക്ടോബര്‍ 26, 27 തീയതികളിലായി ഗുജറാത്തിലെ ഏകതാ നഗറില്‍ സംഗമിക്കും. ഒക്ടോബര്‍ 29ന് നടക്കുന്ന ഫുള്‍ ഡ്രസ്സ് റിഹേഴ്സലിന് ശേഷം, ഒക്ടോബര്‍ 31ന് നടക്കുന്ന പ്രധാന ദേശീയ ഏകതാ ദിന പരേഡിലെ പ്രത്യേക റൈഡ് പാസ്റ്റില്‍ (Ride Past) എല്ലാ റൈഡര്‍മാരും പങ്കെടുക്കും.

റാലി കടന്നുപോകുന്ന വഴികളില്‍ പ്രാദേശിക പോലീസിന്‍റെ സഹകരണത്തോടെ കോളേജ്/യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍, എന്‍.സി.സി, എന്‍.എസ്.എസ് കേഡറ്റുകള്‍, യുവാക്കള്‍, പൊതുജനങ്ങള്‍ എന്നിവരുമായി ആശയവിനിമയം നടത്തുകയും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.

ഈ ദേശീയ പരിപാടിയുടെ ഏകോപന ചുമതല വഹിക്കുന്നത് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്) ആണ്.

Leave a Reply

Your email address will not be published. Required fields are marked *