ഇ.എം.ഇ. കോർപ്സ് 84-ാം സ്ഥാപക ദിനം ആഘോഷിച്ചുഭാരതീയ കരസേനയുടെ പ്രധാന എഞ്ചിനീയറിംഗ് വിഭാഗമായ ഇലക്ട്രോണിക്സ്

Spread the love

ഇ.എം.ഇ. കോർപ്സ് 84-ാം സ്ഥാപക ദിനം ആഘോഷിച്ചുഭാരതീയ കരസേനയുടെ പ്രധാന എഞ്ചിനീയറിംഗ് വിഭാഗമായ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർസ് (EME) കോർപ്സിന്റെ 84-ാമത് സ്ഥാപക ദിനാഘോഷം വെൽഫയർ അസോസിയേഷൻ ഓഫ് അനന്തപുരി വെറ്ററൻ ഈഗിൾസ് (WAAVE) ന്റെ ആഭിമുഖ്യത്തിൽ ഇന്നലെ സംഘടിപ്പിച്ചു.തമ്പാനൂർ റെയിൽവേ കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങ് തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ രാജീവ്‌ എസ്. നായർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ഉൾപ്പെടെ ഇരുനൂറ്റമ്പതോളം പേർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ മുതിർന്ന അംഗങ്ങളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.അസോസിയേഷൻ പ്രസിഡന്റ്‌ വി. മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലെഫ്റ്റനന്റ് കേണൽ അരവിന്ദ് ബി നായർ, SM (OC, 260 FWC), മേജർ (ഡോ.) ബി. ബാലചന്ദ്രൻ നായർ (റിട്ട.) എന്നിവർ മുഖ്യതിഥികളായി പങ്കെടുത്ത് സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ എം. എസ്. നായർ സ്വാഗതവും സെക്രട്ടറി വിജയമോഹൻ നായർ കെ ആശംസയും നേർന്നു. ജോയിന്റ് സെക്രട്ടറി അനിൽ കുമാർ.കെ നന്ദി രേഖപ്പെടുത്തി.ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് നടന്ന ഉച്ചഭക്ഷണം, തമ്പോല മത്സരം, സമ്മാനദാനം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ദേശീയ ഗീതാലാപനത്തിനും തുടർന്ന് ദേശീയഗാനാലാപനത്തോടെയും ചടങ്ങുകൾ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *