പ്രൈസ് വോളിയം ബ്രേക്കൗട്ട് നേരിട്ട ഓഹരികൾ ഇന്ന് കുതിച്ചു കയറി
നിഫ്റ്റി 50 സൂചിക പോസിറ്റീവായാണ് വ്യാപാരം ആരംഭിച്ചത്. ഇന്ന് 18,435.15 നിലവാരത്തിലാണ് സൂചിക വ്യാപാരം ആരംഭിച്ചത്. ഇന്നലെ 18,385.3 നിലവാരത്തിലാണ് സൂചിക വ്യാപാരം ക്ലോസ് ചെയ്തത്. പോസിറ്റീവായ ആഗോള സൂചനകളെ തുടർന്നാണിത്. പ്രധാന വാൾ സ്ട്രീറ്റ് സൂചികകൾ നാല് ദിവസത്തെ നഷ്ടത്തിനു ശേ,ഷം ഫ്ലാറ്റായ നിലയിൽ നിന്നും പോസിറ്റീവായി വ്യാപാരം ക്ലോസ് ചെയ്തു.കുറഞ്ഞ തോതിലുള്ള ഹോളിഡേ ഷോപ്പിങ് കണക്കുകളിൽ നിക്ഷേപകർ ശ്രദ്ധ പതിപ്പിച്ചതും, ബാങ്ക് ഓഫ് ജപ്പാൻ, മോണിറ്ററി പോളിസിയിൽ ബോണ്ട് യിൽഡിൽ വർധന വരുത്തിയതും, യുഎസ് ട്രഷറി യിൽഡുകൾ ഉയരാൻ കാരണമായി. നാസ്ഡാക് കോമ്പോസിറ്റ് 0.01% ഫ്ലാറ്റ് നിലവാരത്തിൽ നിന്നപ്പോൾ, ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.28%, എസ് & പി 500, 0.1% എന്നിങ്ങനെ ഓവർനൈറ്റ് ട്രേഡിൽ ഉയർന്നു. ഇന്ന് രാവിലെ 10.25 ന് നിഫ്റ്റി 50 സൂചിക 18,352.5 നിലവാരത്തിൽ 32.8 പോയിന്റുകൾ അഥവാ 0.18% താഴ്ന്നാണ് വ്യാപാരം നടത്തിക്കൊണ്ടിരുന്നത്. വിശാല വിപണി സൂചികകൾ, മുൻനിര സൂചികകളെ മറികടക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.23% ഉയർന്നപ്പോൾ, നിഫ്റ്റി സ്മാൾ ക്യാപ് 100 സൂചിക 0.15% നേട്ടമുണ്ടാക്കി.ഡിസംബർ 20 ലെ ഡാറ്റ പ്രകാരം, വിദേശ നിക്ഷേപ സ്ഥാപനങ്ങളും, ആഭ്യന്തര നിക്ഷേപകരും അറ്റ വാങ്ങലുകാരായി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 455.94 കോടി രൂപയുടെ ഓഹരികളും, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 494.74 കോടിയുടെ ഓഹരികളും വാങ്ങിച്ചു.ഇന്ന് പ്രൈസ് വോളിയം ബ്രേക്കൗട്ടുണ്ടായ ചില ഓഹരികളുടെ ലിസ്റ്റാണ് താഴെ നൽകിയിരിക്കുന്നത്.