ക്ഷീരോത്പാദന രംഗത്ത് കേരളം കുതിക്കുന്നു; വർധിപ്പിച്ച പാല്‍വിലയുടെ നേട്ടം കര്‍ഷകര്‍ക്ക്: മന്ത്രി
ക്ഷീരോത്പാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തയിലേക്ക് കുതിക്കുകയാണെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഉദ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് ക്ഷീര വകുപ്പ് പുതിയ പദ്ധതികള്‍ അവിഷകരിച്ചു വരികയാണന്നും മില്‍മ പാലിന് ഉയര്‍ത്തിയ വിലയില്‍ 5.3 രൂപയും കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ക്ഷീര സംഗമത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പശുക്കളെ മാത്രം പ്രജനനം ചെയ്യുന്നതിനുള്ള സംവിധാനം കേരളത്തില്‍ നടപ്പാക്കുമെന്നും തീറ്റപ്പുല്‍കൃഷിക്ക് ഒരേക്കറിന് 16,000 രൂപ സബ്‌സിഡിയായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുംമന്ത്രി പുരസ്‌കാരം വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ക്ഷീര കര്‍ഷക സെമിനാറും കന്നുകാലി പ്രദര്‍ശനവും സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. കന്യാകുളങ്ങര ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ .അനില്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, ക്ഷീര കര്‍ഷകര്‍,സംഘങ്ങള്‍, ക്ഷീര വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.