ഡല്‍ഹിയില്‍ ഭൂചലനം : 4.6 തീവ്രത രേഖപ്പെടുത്തി

Spread the love

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ 6.2 തീവ്രത രേഖപ്പെടുത്തി. 2.25 നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്.ഉച്ചതിരിഞ്ഞ് 2.25നാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. 40 സെക്കന്‍ഡ് നീണ്ടുനിന്നു. വീടുകളില്‍ നിന്നും ഓഫിസുകളില്‍ നിന്നും ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കോടി. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *