ഗുസ്തി താരങ്ങളുടെ സമരം : സമവായ നീക്കത്തിന് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ഫെഡറേഷന്‍ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്ന് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ സമവായ നീക്കം. ഗുസ്തി ഫേഡറേഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ നേരില്‍ കാണുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന റെസ്ലിംഗ് താരങ്ങളെ നേരില്‍ കണ്ട് സംസാരിക്കും. ചണ്ഡീഗഡിലുള്ള മന്ത്രി ഡല്‍ഹിയിലെത്തിയാല്‍ ഉടനെ കായികതാരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി സംസാരിക്കാന്‍ തയ്യാറാകണമെന്ന് പിടി ഉഷയും ആവശ്യപ്പെട്ടു. ഒളിമ്പിക് അസോസിയേഷന്‍ അംഗങ്ങളുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. നീതി നടപ്പിലാക്കാന്‍ വിശദമായ അന്വേഷണം നടത്തും. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായതായും പിടി ഉഷ അറിയിച്ചു.അതേ സമയം, കായിക മന്ത്രാലയം പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഫെഡറേഷന്‍ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ ചര്‍ച്ചയില്‍ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് താരങ്ങള്‍ അറിയിച്ചു. ബിജെപി എംപി ബ്രിജ് ഭൂഷണ്‍ അധ്യക്ഷ സ്ഥാനം രാജി വെക്കണം. അതിനൊപ്പം കേസെടുത്ത് അറസ്റ്റു ചെയ്യുകയും, ഫെഡറേഷന്‍ പിരിച്ചുവിടുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. കേരളത്തില്‍ നിന്നടക്കം സമരത്തിന് പിന്തുണ ലഭിച്ചതായും താരങ്ങള്‍ അറിയിച്ചു.