സഹപ്രവര്‍ത്തകയുടെ പീഡനപരാതിയില്‍ വനംവകുപ്പുദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ സഹപ്രവര്‍ത്തകയുടെ പീഡനപരാതിയില്‍ വനംവകുപ്പുദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ബീറ്റ് ഓഫീസര്‍ എം വി വിനയരാജിനെതിരെയാണ് കേസ്. വിനയരാജ് ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ പതിനാറാം തീയതിയാണ് അതിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയ എംവി വിനയരാജിനെതിരെ സഹപ്രവര്‍ത്തക പരാതി നല്‍കിയത്.മാസങ്ങളോളം അശ്ലീലം പറഞ്ഞ ശല്യപ്പെടുത്തുകയും നിരന്തരമായ ചൂഷണത്തിന് വിധേയമാക്കുകയും ഓഫീസില്‍ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.പരിയാരം റേഞ്ചിലെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഓഫീസറും കോണ്‍ഗ്രസ് ഭരണകാലയളവില്‍ ഫോറസ്റ്റ് അസോസിയേഷന്‍ നേതാവുമായിരുന്നു വിനയരാജ്. ചാലക്കുടി ഡിഎഫ്ഒയ്ക്ക് നല്‍കിയ പരാതി പൊലീസിന് കൈമാറുകയാരിരുന്നു. പന്ത്രണ്ട് വര്‍ഷത്തോളം ശിക്ഷ ലഭിക്കുന്ന നാല് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസ്. കേസിനെ തുടര്‍ന്ന് വിനയരാജ് ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.അതേസമയം പരാതി വ്യാജമാണെന്നാണ് വിനയരാജിന്റെ കുടുംബത്തിന്റെ പ്രതികരണം. വനംവകുപ്പിലെ ക്രമക്കേടുകള്‍ ചോദ്യം ചെയ്തതാണ് ഇത്തരമൊരു പരാതിക്ക് കാരണം. വിനയരാജിനെ കുടുക്കാന്‍ ഉദ്യോഗസ്ഥത തലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.