പനമരം കീഞ്ഞുകടവില്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീപിടിച്ചു
വയനാട് : പനമരം കീഞ്ഞുകടവില്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീപിടിച്ചു. പനമരം പഞ്ചായത്തിന്റെ കീഞ്ഞു കടവിലെ മാലിന്യ സംസ്കരണ പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. രാത്രി 9 മണിയോടെയാണ് സംഭവം .പ്ലാന്റിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു.തീ ആളിക്കത്തുന്നത് കണ്ട് പ്രദേശവാസികൾ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് മാന്തവാടിയിലെയും കൽപറ്റയിലെയും ഫയർഫോഴ്സ് യൂണി റ്റുകൾ സ്ഥലത്തെത്തി.തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.