എൽപിജി വില വീണ്ടും കൂട്ടി; ഹോട്ടൽ ഭക്ഷണ വില ഉയർന്നേക്കും
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന് സിലിണ്ടറൊന്നിന് 62.50 രൂപയോളമാണ് വർധിപ്പിച്ചിട്ടുള്ളത്. ഉത്സവ സീസണിന് മുന്നോടിയായി വന്ന ഈ വിലവർധനവ് ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകൾക്കും ചെറുകിട വ്യാപാരികൾക്കും വലിയ തിരിച്ചടിയാകും. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്.ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 62.50 രൂപ വര്‍ദ്ധിച്ച് 2,810 രൂപയായി. സെപ്റ്റംബറില്‍ 2,747.50 രൂപയായിരുന്നു വില. മുംബൈയില്‍ 63 രൂപ വര്‍ധിച്ച് വില 2,764 രൂപയായി. ചെന്നൈയില്‍ 66.50 രൂപ വര്‍ധിച്ച് 2,983 രൂപയിലെത്തി. കൊച്ചിയിൽ സിലിണ്ടർ വില 2,828 രൂപയായി. കോഴിക്കോട്ട് 2,860.5 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 2,849 രൂപയുമാണ് വില.ഗാർഹിക സിലിണ്ടർ വിലഗാര്‍ഹിക ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകളുടെ നിരക്കില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ 942 രൂപ, മുംബൈയില്‍ 941.50 രൂപ, ചെന്നൈയില്‍ 957.50 രൂപ, ലഖ്നൗവില്‍ 979.50 രൂപ, പട്നയില്‍ 1,031.50 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്കുകള്‍.വില വർദ്ധനവിന് കാരണമെന്ത്?അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില വ്യതിയാനങ്ങളും കറന്‍സി മൂല്യവുമാണ് എല്‍പിജി നിരക്കുകളെ പ്രധാനമായും സ്വാധീനിക്കുന്നത്. പെട്രോളിയം – പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ ആണ് ഇന്ത്യയിലെ പെട്രോളിയം – എൽപിജി വിലകളെക്കുറിച്ചുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇന്ത്യൻ ഓയിലിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ ഇതിന് 2,747.50 രൂപയായിരുന്നു വില.എൽപിജി ഇ-കെവൈസിഎൽപിജി സബ്‌സിഡി ലഭിക്കുന്നത് തുടരുന്നതിനായി ഉപഭോക്താക്കൾ ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ഗ്യാസ് സിലിണ്ടറുകള്‍ വിപണി വിലയില്‍ മാത്രമേ ലഭിക്കൂ. കണക്ഷന്‍ റദ്ദാക്കില്ല. രാജ്യത്ത് 89.9% ഉപയോക്താക്കളും ഈ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഗ്യാസ് ഏജൻസികൾ വഴിയോ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയോ ഉപഭോക്താക്കൾക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.പുതിയ എൽപിജി കണക്ഷൻ എടുക്കുന്നവർക്ക് ഇനി മുതൽ പരമ്പരാഗതമായ 14.2 കിലോ സിലിണ്ടറുകൾക്ക് പകരം 10 കിലോയുടെ കോംപസിറ്റ് (Fiber/Smart) സിലിണ്ടറുകൾ മാത്രമായിരിക്കും ലഭിക്കുക. പുതിയ 10 കിലോ സിലിണ്ടര്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് സബ്‌സിഡി ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. സിലിണ്ടര്‍ വീട്ടില്‍ എത്തിച്ചു നല്‍കുകയും ഇല്ല. ഉപഭോക്താക്കള്‍ നേരിട്ട് ഗ്യാസ് ഏജന്‍സിയിലോ, പെട്രോള്‍ പമ്പിലോ പോയി സിലിണ്ടര്‍ റീഫില്‍ ചെയ്യേണ്ടി വരും.


